Tuesday, December 28, 2010

إيش هاذا ( ഇഷ്ഹാഥ )

ദിവസങ്ങള്‍ എണ്ണിയെണ്ണി കാത്തിരുന്നു കിട്ടിയ അവധിക്കു നാട്ടിലേയ്ക്ക് പോകുവാന്‍  ജിദ്ധ ഏയര്പോര്ട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ അന്തം വിട്ടു കുന്തവും വിഴുങ്ങി,
കാരണം, പെരുന്നാളിന് ഇനി 2 ദിവസം കൂടിയേ ഉള്ളു അതുകൊണ്ടാവാം എയര്‍പോര്‍ട്ടിലാണെങ്കില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ല. ഏതോ ഫ്ലൈറ്റ് വൈകിയതിനാല്‍ പക്കിസ്ഥാനികളുടെ  നീണ്ട നിര തന്നെ കാണാം, കുറച്ചു പേര്‍ കസേരകളില്‍ ഇരുന്നുറങ്ങുന്നു ചിലര്‍ നിലത്തും.

22 ഉം 20 ഉം ഒക്കെ അളന്നു ക്രിത്യമാക്കിയ ലഗ്ഗേജുമൊക്കെയായി  പോകുന്ന നമ്മളും, സൗദി അറേബ്യയെ മടക്കി കുത്തി പെട്ടിയില്‍  കേറ്റിക്കൊണ്ടു പോകുന്ന പാക്കിസ്താനികളും. ഒരുവിധം കൌണ്ടര്‍ കണ്ടു പിടിച്ചു , ചെക്ക്‌ ഇന്‍ ചെയ്യാന്‍ ഇനിയും സമയം ഉണ്ട്,  നോയമ്പ്  ആയതിനാല്‍  സ്മോക്കിംഗ് റൂം എല്ലാം അടച്ചിട്ടിരിയ്ക്കുന്നു . ലഗ്ഗേജു ഒരു സ്ഥലത്ത് ഒതുക്കി വെച്ച് ഒരിടത്ത് ഒരു വിധേനെ  ഇരിയ്ക്കാന്‍ സ്ഥലം ഒപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോ ഒരു പ്രശ്നം മറ്റൊന്നുമല്ല  മുള്ളാന്‍ മുട്ടുന്നു സഹിച്ചിരിക്കുക തന്നെ അല്ലാതെന്തു ചെയ്യാന്‍.

 ഫ്ലയിടില്‍ കയറി വിശാലമായി ഒഴിക്കാം. പക്ഷേ നടക്കുന്നില്ല പ്രശ്നം വഷളാകുന്നു. എഴുന്നേറ്റു പോയാല്‍ വരുമ്പോള്‍ ഇരിയ്ക്കാന്‍ സ്ഥലം ഉണ്ടാവില്ല അതുറപ്പാണ്  എന്തായാലും വേണ്ടില്ല . അവിടെങ്ങാനും വൃത്തികേടാക്കിയാല്‍ അതിനു വേറെ ഫൈന്‍ കൊടുക്കേണ്ടി വരും.

കറങ്ങിതിരിഞ്ഞു ഒരുവിധം ടോയിലെടിന്റെ മുന്നിലെത്തി. ഹോ ആശ്വാസം അകത്തേയ്ക്ക് കേറിചെന്നതും ഒരു അലര്‍ച്ച " إيش هاذا "  ഇഷ്ഹാഥ ! (ആരാടാ ? എന്താടാ നിനക്ക് വേണ്ടത് ?) പര്‍ദയിട്ട ഒരു ആജാനബാഹു സൗദി പെണ്ണുമ്പിള്ള (  ആന വിരണ്ടാല്‍ എങ്ങനെ നില്‍ക്കുമോ അതു പോലെ തോന്നി എനിയ്ക്ക് )  ഒരു കുട്ടിയാനയെപോലെയുണ്ട് അവര്‍ . കണ്ട പാടെ കാണാത്ത പാട് ഞാന്‍  ഷോക്കടിച്ച പോലെ പിന്നോക്കം ചാടി.

ആപത്തൊന്നും കൂടാതെ വെളിയിലിറങ്ങി ആരുടെ മുഖത്തേയ്ക്കും നോക്കാതെ 100 /120 ഒരു നടത്തം. ജീവിതത്തില്‍ ഇന്ന് വരെ ഇത്രയും സ്പീഡില്‍ ഞാന്‍ നടന്നിട്ടില്ല.

ഒടുവില്‍ കറങ്ങി തിരിഞ്ഞു ഇരുന്നിടത്ത് വന്നപ്പോള്‍ ചെക്ക്‌ ഇന്‍ ചെയ്യാന്‍ സമയവും ആയി. ഫ്ലയിടില്‍ കയറി വിശാലമായി മുള്ളിയപ്പോ എനിക്കുറപ്പായി ഞാന്‍ ഇതും ഒരു ബ്ലോഗാക്കുമെന്നു.

എന്റെ പോന്നു സുഹൃത്തുക്കളെ നേരെ ചൊവ്വേ സൈന്‍ബോര്‍ഡുകള്‍ നോക്കി മാത്രമേ ടോയിലെടുകളില്‍ കയറാവു കേട്ടോ. അല്ലെങ്കില്‍ നിങ്ങളും ബ്ലോഗ്‌ എഴുതേണ്ടി വരും. 

ശുഭം ...

Thursday, July 8, 2010

പെട്ടി കെട്ടല്‍ മഹാമഹം...

ആഘോഷം കേരളത്തിലും കാണാന്‍ കഴിയുമെങ്കിലും പ്രവാസികളാണ് വളരെ തനിമയോടും കലാപരമായും ഈ ആഘോഷം കൊണ്ടാടുന്നത് ...ഈ ആഘോഷത്തിനു വര്‍ഷാവര്‍ഷം കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല ഏതെങ്കിലും ഒരു കൂട്ടുകാരന്‍ നാട്ടിലേയ്ക്ക് യാത്ര പുറപ്പെടാന്‍ തുടങ്ങിയാല്‍ ഉടനെ ചുറ്റും കൂടുകയായി കൂട്ടുകാര്‍ പെട്ടികെട്ടല്‍ മഹാമഹ ചടങ്ങ് നടത്താന്‍ ...

പല തരത്തിലുള്ള റോപ്പുകള്‍ പെട്ടി കെട്ടാന്‍
ഉപയോഗിക്കുമെങ്കിലും മഞ്ഞ നിറമുള്ള റോപ്പാണ്‌ കൂടുതലായി ഉപയോഗിച്ച് കാണുന്നത് , എന്താണതിന്റെ ഗുട്ടന്‍സ് എന്നറിയില്ലെങ്കിലും നാട്ടില്‍ കൊണ്ട് പോയി അയ കെട്ടാനും, ആടിനെ കെട്ടാനും,വെള്ളം കോരുന്ന തൊട്ടി കെട്ടാനും ഉപയോഗിക്കാറുണ്ട് ഈ മഹത്തായ റോപ്പ്...

ഞങ്ങളുടെ ക്യാമ്പിലും ഈ ഉത്സവം പൊടി പൂരമായി നടന്നു വരുന്നു...രണ്ടാഴ്ചകള്‍ക്ക്
മുന്‍പ് ഞാനും ഒരു പെട്ടികെട്ടല്‍
മഹാമഹത്തില്‍ അണിചേര്‍ന്നു... പെട്ടിയുടമ കയ്യും കെട്ടി നോക്കി നിന്നാല്‍ മതി, നേര്‍ച്ചക്കാരനെ പോലെ ... ബാക്കിയൊക്കെ ഞങ്ങള്‍ ചെയ്തോളും ...ഭരണ സമിതിയും പ്രസിഡന്റും, സെക്രെട്ടറിയും ഒന്നുമില്ല ഈ ആഘോഷത്തില്‍.... കരയ്ക്ക്‌ നിന്ന് കപ്പലോടിക്കുന്ന പോലെ കയ്യും കെട്ടി വാചകമടിച്ചു നില്‍ക്കുന്നവരെയും നമുക്ക് കാണാന്‍ സാധിക്കും.... അടുത്തതായി നാട്ടില്‍ പോകാന്‍ റെഡിയായി നില്‍ക്കുന്നവന്‍ ആരോ അവനായിരിക്കും പെട്ടികെട്ടല്‍ മഹാമഹത്തിന് കൂടുതല്‍ ശുഷ്ക്കാന്തി കാണിക്കുക, നാട്ടിലെ ഉത്സവക്കമ്മിറ്റി ഖജാന്‍ജിയെ പോലെ ...

ഈ ആഘോഷത്തിന്റെ
ഏറ്റവും വലിയ പ്രത്യേകത നാട്ടില്‍ ചെന്ന് കേട്ടഴിക്കുമ്പോള്‍ മാത്രമേ സമ്മാനം ലഭിക്കുകയുള്ളൂ എന്നതാണ് ...അതിനു കുറ്റിപ്പിരിവോ, ഞറുക്കെടുപ്പോ ആവശ്യമില്ല... നാട്ടില്‍ പോകുന്ന കൂടുകാരന് മിട്ടായി അടങ്ങിയ സമ്മാനപ്പൊതി കൊടുക്കുന്നതിനു പുറമേ പെട്ടിക്കകതും സമ്മാനങ്ങള്‍ നിറയും...
സമ്മാനങ്ങള്‍ പലതരത്തിലാവാം , ഉണങ്ങിയ കുബ്ബുസ്, ബ്ലേഡ് പോലെ തേഞ്ഞു തീര്‍ന്ന ചെരുപ്പുകള്‍, പുഴുങ്ങിയ മുട്ടകള്‍, ചപ്പു ചവറുകളടങ്ങിയ കുഞ്ഞു കുഞ്ഞു പൊതികള്‍ അങ്ങനെ പോകുന്നു...

"എന്റെ പെട്ടിയില്‍" നീയൊക്കെ എന്തെങ്കിലും വെയ്ക്കുന്നത് എനിക്കൊന്നു കാണണം എന്ന് നെഞ്ജും വിരിച്ചു നില്‍ക്കുന്നവനായിരിക്കും വിലകൂടിയ
സമ്മാനപ്പൊതി കിട്ടുക ..അവര്‍ക്കുള്ളതാണ്‌ മഹത്തായ "അടിവസ്ത്രങ്ങള്‍"...

കഴിഞ്ഞ ആഴ്ച പെട്ടി കെട്ടി നാട്ടില്‍ കേറ്റിവിട്ട
ഒരു കൂട്ടുകാരന്‍ നാട്ടില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു പറഞ്ഞു..."അണ്ണന്മാരെ നിങ്ങള്‍ക്കായി ഞാന്‍ ഒരു സമ്മാനം അലമാരയില്‍ വെച്ചിട്ടുണ്ട്" എല്ലാവരും കൂടെ പങ്കിട്ടെടുക്കണേ...അവന്റെ അലമാര തുറന്നപ്പോ കണ്ടത് ഞങ്ങള്‍ അവന്റെ പെട്ടിയിലാക്കിയ സമ്മാനം (ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ പോയ തക്കത്തിന് അവന്‍ അത് പെട്ടിയില്‍ നിന്നുമെടുത്തു , കൊലച്ചതി!!!) എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും കഴിഞ്ഞയാഴ്ച നാട്ടില്‍ പോയ മറ്റൊരു സുഹൃത്തിന്റെ കയ്യില്‍ പ്രസാദത്തിന്റെ ആക്കം കൂട്ടി പുതിയ ഒരു വമ്പന്‍ സമ്മാനം കുറിപ്പോടു കൂടെ അവനു കൊടുത്തയച്ചു ...സമ്മാനം കൊണ്ട് പോയ കൂട്ടുകാരനും ഒരു സമ്മാനപ്പൊതി അവന്റെ പെട്ടിക്കുളില്‍ കാത്തിരിക്കുന്നു എന്ന വിവരം അറിയാതെ അവന്‍ വണ്ടി കയറി...
അടുത്ത ഊഴം എന്റേതാണ്...നെഞ്ജും വിരിച്ചു നില്‍ക്കാതെ വളരെ ഭാവ്യതയോട് കൂടെ നില്‍ക്കാനാണ് എന്‍റെ പ്ലാന്‍...ഈ ബ്ലോഗിട്ടതിനാല്‍ സമ്മാനത്തിന്റെ കാഠിന്യം കൂടുമോ എന്നൊരു ശങ്കയുമുണ്ട്...

***ശുഭം***

Tuesday, June 22, 2010

" മാടപ്രാവും അന്ജയ്യയും..."

വെള്ളിയാഴചത്തെ ഉച്ചയൂണും കഴിഞ്ഞു അവധി ദിവസം ഉറങ്ങി തീര്‍ത്തതിന്റെ ക്ഷീണവും പേറി വൈകുന്നേരത്തെ ചായയും കുടിച്ചു നാട്ടിലെ കാര്യങ്ങളും ആലോചിച്ചു ഞാന്‍ ഇങ്ങനെ വെളിയില്‍ കാറ്റുകൊള്ളാന്‍ ഇരിക്കുമ്പോള്‍ ഒരു പ്രാവ് ഞൊണ്ടി ഞൊണ്ടി നടന്നു വരുന്നു

അത് കണ്ടപ്പോള്‍ പാവം തോന്നിയെങ്കിലും കുഴിമാടിയനായ ഞാന്‍ എഴുന്നേല്‍ക്കാനുള്ള ഭാവമില്ലെന്നു കണ്ട പ്രാവ് മെഡിക്കല്‍ സ്റ്റോറില്‍ പോയേക്കാം... ഇവനോട് കെഞ്ചിയിട്ട് കാര്യമില്ല എന്ന് തീരുമാനിച്ചു കാണും ...ആശുപത്രിയില്‍ പോയാല്‍ മിസ്റി ഡോക്ടര്‍ ഒടിഞ്ഞ കാലിനു പകരം ചെവിയിലെ ചുണങ്ങിനു ഓപ്പറേഷന്‍ ചെയ്തേക്കുമെന്ന് പ്രാവിന് പോലും പേടിയുണ്ട് ...
എടാ കൂവേ.... നീ എന്നെ ഇങ്ങോട്ടൊന്നു നോക്കെടാ ....കുറച്ചു മരുന്നെടുതോണ്ട് വാടാ എന്നൊക്കെ വിളിച്ചുകൂവിക്കൊണ്ട് പ്രാവ് എന്നെത്തന്നെ നോക്കി നില്പായി...ആ... എന്നാപ്പിനെ ഒന്ന് സഹായിച്ചുകളയാമെന്നു കരുതി എഴുന്നേറ്റപ്പോള്‍ അതാ വരുന്നു അന്ജയ്യ...പ്രാവിനെ പതുക്കെ കയ്യിലോട്ടെടുത്തു ഒടിഞ്ഞ കാലൊക്കെ ഒന്ന് പിടിച്ചു നോക്കി...ഉം.... സാരമില്ലെടാ "ഇപ്പൊ ശെരിയാക്കി തരാം" എന്ന ഭാവത്തില്‍ മര്‍മ്മ വിദക്തനെ പോലെ അതിന്റെ കാലു പിടിച്ചു തിരിച്ചും മറിച്ചും നോക്കി .... "കാലമാടാ എന്റെ കാലു" എന്ന് പ്രാവ് നിലവിളിച്ചു....

ഞാന്‍ അവിടെ തന്നെ ഇരുന്നു...അന്ജയ്യ ...പാവം മനുഷ്യന്‍...ശ്രീലങ്കക്കാരോട് എനിക്ക് ബഹുമാനം തോന്നി...ആ പ്രാവിനോട് ഞാന്‍ കാണിക്കാത്ത സ്നേഹം അങ്ങേരു കാണിച്ചല്ലോ നന്നായി...കട്ടന്‍ ചായയും ബീഡിയുമായി ജീവിതം കഴിച്ചു നീക്കുന്ന അന്ജയ്യ ഗള്‍ഫില്‍ വന്നിട്ട് "സില്‍വര്‍ ജൂബിലി" കഴിഞ്ഞിരിക്കുന്നു...ഒരു കെട്ടു ബീഡിയും കട്ടന്‍ ചായയും കിട്ടിയാല്‍ അന്ജയ്യയ്ക്ക് കുശാല്‍ എന്ത് ജോലിയും ചെയ്തോളും... അന്ജ്ജയ്യയ്ക്ക് വയസു കുറെയുണ്ടെങ്കിലും ഒരു മുടി പോലും നരച്ചിട്ടില്ല...നല്ല ആരോഗ്യം...ശ്രീലങ്കക്കരനല്ലേ "പുലി" വല്ലതും ആയിരിക്കും ....

മുകളിലത്തെ നിലയിന്നു കൂട്ടുകാരന്റെ ഉറക്കെയുള്ള വിളി.."ഷാഫിക്കാ"...
"എന്തോ"?? ഇരുന്നിടത്തുന്നു ഞാന്‍ ചാടി എഴുന്നേറ്റു അങ്ങോട്ട്‌ പോയി...വേറെ ഒന്നുമല്ല
സംഭവം...രാത്രിയത്തെ ചപ്പാത്തിയുടെ കൂടെ കഴിക്കാനുള്ള കറിക്ക് ഉള്ളിയരിയാന്‍ വിളിച്ചതാണ്...

പാചക കസര്‍ത്ത് കഴിഞ്ഞു കയ്യും കാലും കഴുകി തൊട്ടടുത്ത കടയില്‍ പോയി ഒരുറിയാലിന്റെ ഐസ് ക്രീം കഴിക്കാം എന്ന് കരുതി കൂടുകാരുമായി വന്നപ്പോള്‍ താഴത്തെ നിലയില്‍ നല്ല മണം...ഇതിനു മുന്‍പ് ഞാന്‍ ആസ്വദിച്ചിട്ടില്ല ഈ മണം ...ആരോ ചിക്കന്‍ ഫ്രൈ ചെയ്യുന്നു...."അജിത്തായിരിക്കും" ഒന്ന് കേറി നോക്കിയേക്കാം ഒരു പീസ് കിട്ടിയാലോ ...അവിടെ ചെന്നപ്പോ കിച്ചന്‍ അടഞ്ഞു കിടക്കുന്നു ..പിന്നെ ആര് ? നോക്കിയപ്പോ നമ്മുടെ അന്ജയ്യ കിച്ചണില്‍ ...ചുണ്ടത്ത് ഒരു ബീഡിയുമായി പരിചയ സമ്പന്നനായ കുക്കിനെ പോലെ ഫ്രയിംഗ് പാനിലെ ഇറച്ചി തിരിച്ചിട്ടും മറിച്ചിട്ടും വേവിക്കുന്നു...ഞാന്‍ അടുത്ത് പോയി നോക്കി....നല്ല മണം...

പുറത്തു കളയാനായി മാറ്റി വെച്ചിരിക്കുന്ന വെയ്സ്റ്റിന്റെ കൂട്ടത്തില്‍ ഞാന്‍ കണ്ടു
"ആ ഒടിഞ്ഞ കാലുകള്‍"‍....ഈശ്വരാ ആ മുടന്തന്‍ മാടപ്രാവ് !!!

കാലമാടാ അന്ജയ്യാ!!! മനസില്‍ പറഞ്ഞു പോയി...

***ശുഭം***

Monday, June 21, 2010

അപ്പൂപ്പന്‍ വെളിയില്‍ !!!

ഇന്നും ഞാന്‍ താമസിച്ചു തന്നെയാണ് എഴുന്നേറ്റതു... ഇന്നിനി കോളേജിലെയ്ക്ക് നടന്നു പോക്ക് പറ്റില്ല ...ആ.. സാരമില്ല ബസിനു പോവാം..നടന്നു പോകുമ്പോള്‍ കാണുന്ന മുടി ബോബ് ചെയ്ത
കുട്ടിയെ കാണാന്‍ പറ്റില്ല എന്നല്ലേയുള്ളൂ ...അതങ്ങ് സഹിക്കാം...അല്ലെങ്കില്‍ ആ മോഹന്‍ സാറിന്റെ വഴക്ക് കേള്‍ക്കേണ്ടി വരും....അതുംപെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്... അതു വേണ്ട....ഒരുങ്ങി കുട്ടപ്പനായി ദോശയും ചമ്മന്തിയുമൊക്കെ കഴിച്ചു..സ്റ്റ്ടാറ്റിസ്ടിക്സിന്റെ നോട്ടുംകയ്യില്‍ ചുരുട്ടി പിടിച്ചു...ഒരു പേനയും പോക്കെറ്റില്‍ കുത്തി അമ്മയോട് ടാറ്റയും
പറഞ്ഞു ബസ്‌ സ്ടോപ്പിലെയ്ക്ക് വിട്ടു....
ബസ്സൊന്നും വരുന്നില്ലല്ലോ ഇനി നടന്നു പോയാലോ എന്നാലോചിച്ചു നിന്നപ്പോള്‍.. ധാ വരുന്നു "ശ്രീലക്ഷ്മി"( ബസ്സാണ്) ഇന്ന് ബസ്സില്‍ ആള് കുറവാണല്ലോ ... സമയം കുറെ ആയില്ലേ അതായിരിക്കും ആള് കുറവ് ..കൈ കാണിക്കാതെ തന്നെ ബസ്‌ നിര്‍ത്തി പുറകിലൂടെ ചാടി കേറി... ഫുട്ബോടില്‍ നില്‍ക്കാം...അടുത്തതിന്റെ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനുള്ളതല്ലേ... ഉടനെ അകത്തുന്നു ഒരു വിളി.."ടാ....ഇങ്ങോട്ട് വാ" ഒരു കൂട്ടുകാരനുണ്ട് അവിടെ ഇരിക്കുന്നു ...അവന്റെ കൂടെ പോയിരുന്നു കത്തി വെയ്ക്കാന്‍ തുടങ്ങി...ടിക്കെറ്റെടുത്തു കഴിഞ്ഞപ്പോ അവന്‍ കണ്ണ് കൊണ്ട് ഒരു കാര്യം കാട്ടി തന്നു ...മുന്പിലോട്ടു നോക്കിയപ്പോ ഒരു കുട്ടി പട്ടുടുപ്പും പാവാടയുമൊക്കെ ഇട്ടു മുടിയൊക്കെ രണ്ടു സയിടിലോട്ടും പിന്നിയിട്ടു നില്‍ക്കുന്നു... തനി മലയാളി പെണ്‍കൊടി..ആണുങ്ങള്‍ കുറവാണെങ്കിലും പെണ്ണുങ്ങള്‍ കുറച്ചൊക്കെ ഉണ്ടായിരുന്നു ബസില്‍ ....

ആ പെണ്ണ് അവന്റെ ലൈന്‍ എങ്ങാനും ആയിരിക്കും ...പക്ഷെ അടുത്ത സീറ്റിലിരിക്കുന്ന ആളും ആ പെണ്ണിനെ നോക്കി ചിരിക്കുന്നു...എന്നതാടാ സംഭവം എന്ന് ചോതിക്കുന്നതിനു മുന്‍പേ ഞാനും അത് കണ്ടു.....ആ കൊച്ചിന്റെ ഉടുപ്പിന്റെ അടിയിലൂടെ ഒരു "വെള്ള വള്ളി" പുറത്തേയ്ക്ക് കിടക്കുന്നു ...പാവം കൊച്ച് അതറിയുന്നില്ല....ഈ കോലത്തില്‍ ആ പെണ്ണ് റോഡിലൂടെ നടന്നു പോയാല്‍ കളിയാക്കി കൊല്ലും എന്നുറപ്പാണ്..അവന്‍ അതു നോക്കി നോക്കി ചിരിക്കുന്നു....

ബസ്‌ ഒരു സ്റ്റോപ്പ്‌ കഴിഞ്ഞിരിക്കുന്നു അടുത്ത സ്റ്റോപ്പില്‍ ഞങ്ങള്‍ക്കിറങ്ങാം .. ആ കുട്ടിയും കോളേജു സ്റ്റോപ്പില്‍ ഇറങ്ങും എന്നു തോനുന്നു....അവളോട്‌ പോയി സംഭവം പറഞ്ഞാലോ ?? വേണ്ട എന്തിനാ വെറുതെ... അല്ലെങ്കില്‍ തന്നെ ഒരു പെണ്‍കുട്ടിയോട് അതു എങ്ങനെ പറയും( അതേയ് ഇയാള്‍ടെ ബ്രായുടെ വള്ളി വെളിയില്‍ കിടക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞു
നോക്കി )...മനസ്സില്‍ പറയാന്‍ തന്നെ എനിക്ക് വിമ്മിഷ്ടം പിന്നയല്ലേ അവളോട്‌ നേരിട്ട് പറയുന്നത്......കൂടുകാരികള്‍ ആരേലും കണ്ടു പറഞ്ഞോളും....

പക്ഷെ ഇറങ്ങാന്‍ നേരം എന്റെ കൂട്ടുകാരന്റെ ചിരി കൂടി വന്നു.....പെട്ടെന്ന് പുറകിലൂടെ
ഇറങ്ങേണ്ട ഞാന്‍ മുന്നിലേയ്ക്ക് പോയി... രണ്ടും കല്‍പ്പിച്ചു ഞാന്‍ ആ സല്‍കര്‍മ്മം ചെയ്തു ...എന്റെ കയ്യിലിരുന്ന നോട്ട് ബുക്ക്‌ കൊണ്ട് ആ പെണ്ണിന്റെ മുതുകത്തു തട്ടി എന്നിട്ട് ഒരു സ്വകാര്യം പറഞ്ഞു ...ഒരു വളിച്ച ചിരിയുമാരി അവള്‍ തിരിഞ്ഞു നോക്കി അപ്പോഴേയ്ക്കും ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്നു ...വേഗം അവളുടെ കൈ പുറകിലോട്ടു പോകുന്നത് ഞാന്‍ കണ്ടു ... ബസ്‌ നിര്‍ത്തിയതും ഓടുന്നതിലും വേഗത്തില്‍ ഞാന്‍ ഒന്നും നോക്കാതെ വേഗം
ഇറങ്ങി ഒറ്റ നടത്തം...

കൂട്ടുകാരന്‍ ഓടി വന്നു ചോതിച്ചു "ടാ നീ എന്താ അവളോട്‌ പറഞ്ഞത്"....
അതോ ? സിമ്പിള്‍ ടാ ...ഞാന്‍ പറഞ്ഞു
" അതേയ് ഇയാളുടെ "അപ്പൂപ്പന്‍" വെളിയില്‍ കിടക്കുന്നു" എന്നു ....

(അവള്‍ക്കാ കോട് മനസിലായത് ഭാഗ്യം)
***ശുഭം***

Thursday, June 17, 2010

"ടിക്കെറ്റും വിസയുമില്ലാതെ ഒന്ന് നാട്ടിലേക്ക്"..

( "കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരന്‍ മൂന്നു മാസത്തെ അവധിക്കു നാട്ടിലേയ്ക്ക് പോയപ്പോള്‍ ടിക്കെറ്റും വിസയുമില്ലാതെ ഞാനും ഒന്ന് കുട്ടിക്കാലതെയ്ക്ക് പോയി വന്നു..." )

സ്കൂള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു യാത്രയാണ്...മേയാന്‍ പോയ കുഞ്ഞാടുകള്‍ കൂട്ടിലേയ്ക്ക്‌ തിരിച്ചെത്തുന്ന പോലെ കുടുംബാക്കരെല്ലാം കുടുംബ വീട്ടില്‍ ഒത്തുകൂടും...
ബസില്‍ നിന്നും ഇറങ്ങിയാലുടന്‍ അഴിച്ചു വിട്ട ജെല്ലിക്കെട്ട് കാളയെ പോലെ
കുതിക്കാനൊരു വെമ്പലാണ്‌...ബസ്‌ സ്ടോപ്പിലെ കടയില്‍ നിന്നും അമ്മൂമയ്ക്കുള്ള ബിസ്കറ്റും, ചുവന്ന പഴവും, ചിപ്സും, സൂചി ഗോതമ്പും മറ്റും വാങ്ങുന്നത് വരെ അടങ്ങി നില്‍ക്കും അത് കഴിഞ്ഞാല്‍ പിന്നെ ഒരു ഓട്ടമാണ്....

റോഡില്‍ നിന്ന് നോക്കിയാലെ കുടുംബ വീടു കാണാം... വേലിക്കെട്ടും, ഉയരം കൂടിയ
മതിലുകളും ഒന്നുമില്ല അവിടെ... ഇക്കരെ നിന്നും തോണിക്കാരനെ വിളിക്കുന്ന പോലെ ഉറക്കെ കൂവിക്കൊണ്ട് ഒരു ഓട്ടമാണ്...കൂ......കൂയ് .. അളിയാ....കൂ ...അവിടുന്ന് തിരിച്ചു കൂവല്‍ കിട്ടിയാല്‍ പിന്നെ കൂവലും ബഹളവും കൂടും...... ഓടി ചെന്ന് ചെരുപ്പ് ഊരിയെറിഞ്ഞു തുണി മാറ്റി ഉടുക്കുന്നത് വരെ "കാലില്‍ മുള്ള് കൊണ്ട പോലെ നിന്ന് തുള്ളും അത്രയ്ക്കുണ്ടാവും സന്തോഷം" ജീവിതത്തില്‍ ഇന്ന് വരെ ഒരു സന്തോഷത്തിനും എന്നെ അത് പോലെ ഒന്ന് തുള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല...

പിന്നീട് ഇറങ്ങുകയായി വാനരപ്പട... പറമ്പിലെ മാങ്ങ മൊത്തം തീര്‍ത്തിട്ട് അടുത്ത പറമ്പിലെ മാങ്ങയ്ക്ക് വേണ്ടി.....അതും കഴിഞ്ഞു തോട്ടുവക്കത്ത് പോയിരുന്നു വെള്ളം തേവി മീന്‍ പിടിക്കുന്നത്‌ കാണാന്‍ ...വയലായ കറങ്ങി നടന്നു മരങ്ങളും കാവും കുളവും കണ്ടു മനസും ശരീരവും കുളിര്‍ന്നു കൂട്ടിനു കുറെ അളിയന്മാരും പുളിയന്മാരുമായി ഒരു ജാഥ പോലെ കുറെ ഊര് ചുറ്റും..."എപ്പോ വന്നു മോനെ ?എല്ലാവര്ക്കും സുഗമാണോ?" എന്നുള്ള ചോദ്യങ്ങള്‍ക്ക് "അതേ... അതേ"...എന്ന മറുപടി എല്ലാവരും കൂടെ ഒരുമിച്ചു പറയും...പ്രകൃതിയുടെ യഥാര്‍ത്ഥ സൌന്ദര്യം ആവോളം ആസ്വദിക്കുകയും, വഴിവക്കിലെ മാങ്ങ എറിഞ്ഞു വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് പകരം കൂക്കി കൊണ്ട് ഓടും, തോട്ടിലെ മാനത്തു കണ്ണിയോടും, പാടത്തെ ചെക്കന്മാരുടെ കുരുക്കില്‍ വീണു കിടക്കുന്ന തതമ്മയോടും, വാലാട്ടിയോടുന്ന അണ്ണാരക്കണ്ണനോടും, കയ്യിലിരിക്കുന്ന ആമ്പല്‍ പൂക്കള്‍ തോട്ടില്‍ ഒഴുക്കി വിട്ടും തോട്ടിലിറങ്ങി കാലിലെ ചെളി കഴുകി പേടിച്ചു പേടിച്ചു വീട്ടിലേയ്ക്ക് ചെല്ലും...
കൂട്ടത്തില്‍ ഒരുത്തന്‍ എങ്ങനെയെങ്കിലും അകത്തു വീട്ടില്‍ കേറി ജന്നലില്‍ കൂടെ മറ്റുള്ളവന്മാര്‍ക്ക് ഉടുപ്പും നിക്കറും എറിഞ്ഞു തരും...കയ്യും കാലും കഴുകി കുട്ടപ്പന്മാരായി നേരെ അകത്തേയ്ക്ക്..... എവിടെയായിരുന്നെടാ നീയെല്ലാം? എന്ന ചോദ്യത്തിന് ഞങ്ങള്
മാമന്‍റെ വയലില്‍ ഉണ്ടായിരുന്നു അവിടെ കൊയ്ത്തു നടക്കുന്നത് കാണുവായിരുന്നുഎന്ന് പറയും....പിന്നങ്ങോട്ട് കളികളുടെ ദിവസമാണ്... ഫുട്ബോള്‍ കളി എന്താന്ന് എന്നറിയാത്ത പെണ്‍കുട്ടികളും ഉണ്ട് കൂടെ കളിയ്ക്കാന്‍ , ജയിക്കുന്ന ടീമിന് സമ്മാനവുമുണ്ട്...
ചുമ്മാ
അളിച്ചാ പുളിച്ചാ സമ്മാനം ഒന്നുമല്ല .....ഒന്നൊന്നര സമ്മാനമാണ് ...എന്താന്നല്ലേ ഒരു പാക്കറ്റ് വലിയ കപ്പലണ്ടി മുട്ടായി !!!.....
കൂട്ടത്തില്‍ കൊള്ളാവുന്ന പെണ്ണിന്റെ മുന്നില്‍ ആളാവാന്‍ വേണ്ടി തകര്‍ത്തു കളിച്ചേ മതിയാവൂ....ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ കുത്തി മറിച്ചിലും ബഹളവും കൂവലും ... ഗോളിയുടെ കണ്ണിലും മൂക്കിലും എപ്പോഴും മണ്ണ് കേറും എന്നുള്ളത് സത്യമായാത് കൊണ്ട് എന്നെ ആ പണിക്കു കിട്ടില്ല ...കളിസ്ഥലം ഉഴുതു മറിച്ചത് കണ്ടാല്‍ തോന്നും പത്തു പേരെ നിര്‍ത്തി കിളപ്പിച്ചതാണെന്നു ...സമ്മാനമായി കിട്ടുന്ന കപ്പലണ്ടി മുട്ടായിയില്‍ തോല്‍ക്കുന്ന ടീമിനും ഒരു പങ്കുണ്ട് ... പക്ഷെ ജയിച്ചവന്റെ കയ്യിന്നു
തോറ്റവന്‍ മുട്ടായി വാങ്ങി കഴിക്കുമ്പോള്‍ അതില്‍ ഒരു രുചിക്കുറവും അനുഭവപ്പെടാറില്ലായിരുന്നു....തിരിച്ചു പോകും നേരം ബാര്‍ട്ടര്‍ സമ്പ്രദായം പോലെ അങ്ങോട്ട്‌ കൊണ്ട് ചെന്ന സൂചി ഗോതമ്പിനും, ചുവന്ന പഴത്തിനുമൊക്കെ പകരമായി കുറെ ചക്കയും മാങ്ങയും തേങ്ങയും പേരയ്ക്കയും പിന്നെ കുറെ ചെടികളും, ചീര വിത്തുകളും, സൂര്യകാന്തി വിത്തുകളും കൂട്ടിനുണ്ടാവും...എല്ലാം പൊതിഞ്ഞു കെട്ടി തിരിച്ചു പോകുമ്പോള്‍ ആളൊഴിഞ്ഞ ആ വീടിനെ എന്തിനോടു ഉപമിക്കാം എന്നറിയില്ല....ബസ്‌ സ്റ്റോപ്പ്‌ വരെ എല്ലാവരും ഉണ്ടാവും യാത്രയയക്കാന്‍....അതിലെ പോകുന്ന ബസ്സുകളുടെ സമയം ഇത്ര കൃത്യമായി അവര്‍ക്കെങ്ങനെ അറിയാമെന്നത് അന്നെന്നെ വല്ലാതെ അതിശയിപ്പിച്ചിരുന്നു.....തിരിച്ചുള്ള യാത്രയില്‍ അവിടുന്ന് കിട്ടിയ സമ്മാനങ്ങള്‍ കൂട്ടുകാരെ കാണിക്കണം എന്നുള്ളതിനേക്കാള്‍ ഇനി എന്നാണ് അടുത്ത
യാത്ര എന്ന ചിന്ത മാത്രമായിരിക്കും മനസില്‍ ...ഇന്ന്... ഈ മരുഭൂമിയിലെ മരവിച്ച ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി അന്നത്തെ പോലെയൊന്നു തുള്ളിച്ചാടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ് വല്ലാതെ ആശിച്ചു പോകുന്നു.....

Tuesday, June 8, 2010

ചിക്കന്‍ മസാല.....

ചിക്കന്‍ മസാല.....

നിങ്ങള്‍ വിചാരിക്കുന്ന പോലെ Eastern ചിക്കന്‍ മസാല പൊടിയോന്നുമല്ല...സംഗതി വളരെ രഹസ്യമാണ്....

കമ്പനി വക വണ്ടി മാസത്തില്‍ ഒരിക്കലാണ് ഞങ്ങളെയും കൊണ്ട് സിറ്റിയില്‍ തലങ്ങും വിലങ്ങും ഓടുന്നത്....എന്തിനാണ് എന്ന് ചോതിച്ചാല്‍ ‍...കയ്യില്‍ കിട്ടിയ ശമ്പളത്തില്‍ നിന്നും വീട്ടിലയച്ചതിന്റെ ബാക്കി ഭാഗം സൗദി അറേബ്യയ്ക്ക് വേണ്ടി ദാനം ചെയ്യാന്‍ എന്നൊന്നും വിചാരിക്കരുത്...കടയിലെ പറ്റു
തീര്‍ക്കണം, സോപ്പ് ചീപ്പ് വാങ്ങണം,വെളിയില്‍ നിന്നും ഒരു നേരം നല്ല ഭക്ഷണം കഴിക്കണം ഇതിനു വേണ്ടി മാത്രമാണ്. ( കൂട്ടത്തില്‍ കുറച്ചു കറുപ്പുകളേം കാണാം അത് രഹസ്യം - തെറ്റിദ്ധരിക്കല്ലേ കറുപ്പു എന്ന് പറഞ്ഞത് ഞങ്ങളെ പോലെ തന്നെ മാസത്തിലൊരിക്കല്‍ വെളുപ്പുകളായ ഞങ്ങളെ കാണാന്‍ കൊതിച്ചു വരുന്ന കറുപ്പു വസ്ത്രം ധരിച്ച പെണ്‍ കുട്ടികളെ ആണ് ).

ഞങ്ങള്‍ സ്ഥിരമായി പലചരക്ക് സാധനങ്ങള്‍ വാങ്ങുന ഒരു കടയുണ്ട്...നാട്ടിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പറ്റു കൊടുക്കുന്ന പോലെ ഞങ്ങള്‍ക്കും ഇവിടെ പറ്റു സംവിധാനം ഉണ്ട് പ്രവാസിയുടെ ഒരു വില നോക്കണേ....

ഞങ്ങളില്‍ ഒരുവന് ഒരു പാക്കറ്റ് പപ്പടം വാങ്ങണമെങ്കില്‍ പോലും ഒരു ജാഥയ്ക്കുള്ള ആളുണ്ടാവും
അവന്റെ കൂടെ അതാണ് ഞങ്ങളുടെ ഐക്യം... അവിടെ ജാതിയോ മതമോ, കറുപ്പോ വെളുപ്പോ ,വലിയവനോ ചെറിയവനോ എന്നൊന്നും ഇല്ല...എല്ലാവരും പ്രവാസികള്‍...

ഒരു ദിവസം ഞങ്ങളെല്ലാം ആ കടയില്‍ ഒരു കൊച്ചു സമ്മേളനവും കൊച്ചുവര്തമാനവും ഒക്കെ ആയി നില്‍ക്കുമ്പോ ഒരു ബെങ്കാളി ഞങ്ങള്‍ക്കിടയിലൂടെ വാലിനു തീ പിടിച്ച പോലെ ഞങ്ങളെ തട്ടി മാറ്റി കടയുടെ അകത്തേയ്ക്ക് കേറി പോയി... നാട്ടില്ലെങ്ങാനും ആയിരുന്നേല്‍.. എന്താടാ നിനക്ക് വേറെ സ്ഥലം ഒന്നും
കണ്ടില്ലേ എന്ന് ചോതിച്ചേനെ.. ...ഇത് സൗദി അറേബ്യയാണ് ശരീഅതാണു നിയമം ...വീട്...നാട് .എല്ലാം ഓര്‍ത്തപ്പോ .. വായില്‍ താഴിട്ടു പൂട്ടി .....ഇതാണ് മലയാളികളുടെ വിവേക ബുദ്ധി എന്ന് പറയുന്നത്.

കൂടെ നിന്ന അച്ചായന്‍ പറഞ്ഞു ...എടാ ഉവ്വേ മസാലപൊടി വാങ്ങണം... തീര്‍ന്നു....പറഞ്ഞു തീര്‍ന്നില്ല
ഓരോരുത്തനും മസാല പൊടി തിരക്കാന്‍ തുടങ്ങി....അച്ചായോ ഇതാണോ...eastern ആണോ വേണ്ടത്?..പറഞ്ഞു തീരും മുന്‍പേ "ലവന്‍" നേരത്തെ അങ്ങോട്ട്‌ പോയ ആ ബെങ്കാളി ഞങ്ങളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ ഒരു പോക്ക് ...ഇവന്‍ കുറെ നേരമായല്ലോ ഇവിടെ കിടന്നു കറങ്ങുന്നു .... വല്ല പോക്കറ്റടിയും ആണോ ഉദ്യേശം..മോനെ വെറുതെ നീ മോഹിക്കണ്ട കേട്ടോ ടാ ...ഞങ്ങള്‍ടെ പേഴ്സുകള്‍
കണ്ടാല്‍ നീ ഇങ്ങോട്ട് പൈസ തരും കൂട്ടത്തില്‍ ഒരു പാക്കറ്റ് കുബ്ബൂസും ലാബാനും കൂടെ നീ വാങ്ങി തരും .....

ഞങ്ങള്‍ടെ കൂട്ടത്തിലെ ആജാനബാഹു അവനെ ഒന്ന് ചെറഞ്ഞു നോക്കി.....അവന്‍ അതൊന്നും വക വെയ്ക്ക്കാതെ എന്തോ തിരയുകയാണ് ...അവന്‍ പിന്നേം പിന്നേം അങ്ങോട്ട്‌ നടക്കുന്നു ഇങ്ങോട്ട്
നടക്കുന്നു ....ഇത്തവണ അവന്‍ ഞങ്ങള്‍ടെ ഇടയിലൂടെ പോവാന്‍ നേരം ആജാനബാഹു ദേഷ്യത്തോടെ ചോതിച്ചു ഈ %$***%$%$
മൈദാ മാവ്... (കോട്ടയം സ്റ്റൈല്‍ തെറി ) എന്താണ് കുറെ നേരമായി ഇവിടെ കിടന്നു കറങ്ങുന്നെ? ബെങ്കാളിയ്ക്ക് മലയാളം അറിയില്ലല്ലോ....ആ ധൈര്യത്തിലാണ് തെറിവിളിച്ചത് ....

പക്ഷെ എല്ലാവരെയുംഞെട്ടിച്ചു കൊണ്ട് അവന്റെ മറുപടി ......ചേട്ടാ ഞാന്‍ ചിക്കന്‍
മസാല നോക്കുവാ....

അവന്‍
ബെങ്കാളി ഒന്നും അല്ലായിരുന്നു തനി നാടന്‍ നമ്മുടെ കേരളക്കാരന്‍..‍..അവനും ചിക്കന്‍ മസാല
തിരക്കുകയായിരുന്നു പാവം...അവനെയാണ്‌ തെറി വിളിച്ചത്....അവന്റെ മറുപടി കേട്ട് കുറച്ചു നേരത്തേയ്ക്ക് ആരും ഒന്നും മിണ്ടാന്‍ കഴിയാതെനിന്ന് പോയി....അവനെ കണ്ടാലും മലയാളി എന്ന് പറയില്ല...ഫുള്‍ സ്ലീവ് ഷര്‍ട്ടും , നെഞ്ചത്ത് വെച്ച് ഇന്‍ ഷര്‍ട്ട്‌ ചെയ്ത പാന്‍സ്ടും, നടക്കുമ്പോ ടിക്ക് ടിക്ക് സൌണ്ട് കേള്‍ക്കുന്ന ഒരു വള്ളി ചെരുപ്പും,
പോരാത്തതിനു ഒരു ഊശാന്‍ താടിയും ...

ഇപ്പൊ ആരെയെങ്കിലും കണ്ടു ചെറിയ സംശയം തോന്നിയാല്‍ ഉടനെ പറയും അളിയാ തെറി
പറയല്ലേ അത് ചിക്കന്‍ മസാലയാണെന്നു തോനുന്നു.....

സാധാരണ എല്ലാവരും ഉപയോഗിക്കുന്ന മല്ലു, മലയാളീസ് , ഹിന്ദി എന്നീ ചെല്ല പേരുകള്‍ ഞങ്ങള്‍
ഉപയോഗിക്കാറേ ഇല്ല ...അതിനു പകരം ഞങ്ങള്‍ഉപയോഗിക്കുന്നത് ഞങ്ങള്‍ടെ സ്വന്തം

ചിക്കന്‍ മസാല......

***ശുഭം***Saturday, June 5, 2010

ആനപ്പല്ലും കീരിപ്പല്ലും......

എനിക്കെന്നും ആനപ്പല്ലുകളായിരുന്നു ..... 
പക്ഷേ കീരിപ്പല്ലുകളോടായിരുന്നു പ്രിയം....
കൊഴിഞ്ഞപല്ലെടുത്തു
തലയ്ക്കു മൂന്നു വട്ടംചുറ്റിച്ചു ...
"ആനപ്പല്ല് പോയി കീരി പല്ല് വരട്ടെ"യെന്ന
"മന്ത്രോച്ചാരന്തോടെ" പുരപ്പുറതെയ്ക്കാഞ്ഞെറിഞ്ഞു....

ഇന്നെന്‍റെയാകീരിപ്പല്ലുകള്‍
ആനപ്പല്ലുകളോടിടഞ്ഞും, കൊമ്പ് കുത്തിയും, ദ്രവിച്ചും, കാലത്തിന്റെ തേയ്മാനം ഭവിച്ചും
എന്നില്‍ വേദനയുളവാക്കുന്നു...എനിക്കെന്റെ കീരിപ്പല്ലുകള്‍ക്ക്
പകരം ആനപ്പല്ലുകള്‍ മതിയായിരുന്നു......

Thursday, May 27, 2010

പാവം കോടീശ്വരന്‍.....

സ്കൂള്‍ അവധിക്കാലം.... ഒരു ദിവസം അച്ഛന്‍ ആ സന്തോഷ വാര്‍ത്ത ഞങ്ങളെ അറിയിച്ചു ....നമ്മള് ടൂര്‍ പോകുന്നു......ചുമ്മാ... ചോറ് മൊത്തം കഴിപ്പിക്കാനുള്ള അടവാണോ ? അതോ ഇനി മുടി വെട്ടിക്കാന്‍ കൊണ്ട് പോകാനുള്ള അടവാണോ..... അറിയില്ല..പക്ഷെ അനിയത്തിയെ മുടി വെട്ടിക്കാന്‍ കൊണ്ട് പോകാറില്ലല്ലോ....അപ്പൊ പറഞ്ഞത് സത്യമാണ് അല്ലെങ്കില്‍ അവളോട്‌ പറയില്ലായിരുന്നു.... എന്നോടും അനിയനോടും അല്ലേ പറയേണ്ടത്....അച്ഛനോട് ഒന്ന് കൂടെ ഒട്ടി നിന്നിട്ട് ചോതിച്ചു..... സത്യമാണോ അച്ഛാ? അതെ ഡാ...നമ്മള് നാളെ ടൂര്‍ പോകുന്നു...എങ്ങോട്ടെന്നോ... എവിടെയ്ക്കെന്നോ...ഒന്നും ചോതിച്ചില്ല......സന്തോഷം കൊണ്ട് തുള്ളി ചാടി...ഓടി വീടിന്റെ അകത്തു പോയി...ഇപ്പോഴേ എല്ലാം പാക്ക് ചെയ്യണം എന്നൊരു തോന്നല്‍....പക്ഷെ അമ്മ ഒന്നും മിണ്ടാഞ്ഞത് കൊണ്ട് ഒന്നിനും ഇറങ്ങി തിരിച്ചില്ല....

യാത്രകള്‍ വളരെ നല്ലതാണു...ജീവിതം കാണാനും പലതും കണ്ടു പഠിക്കാനും....പലതും
മനസ്സില്‍ തങ്ങി നില്‍ക്കും....ജീവിതത്തില്‍ നാം നിത്യം കാണുന്ന കാര്യങ്ങള്‍ പോലും ഒരു യാത്രയില്‍ മറ്റുള്ളവരില്‍ കണ്ടാല്‍ അത് നമ്മുടെ മനസ്സില്‍ ആഴത്തില്‍ പതിയാന്‍ സാദ്യതയുണ്ട്.

അങ്ങനെ ടൂര്‍ പോകുന്നു...ട്രെയിനില്‍ സൈഡ് സീറ്റില്‍ ഇരിക്കാന്‍ അനിയത്തിക്ക് ഒരു കപ്പലണ്ടി മിടായിയുടെ പാക്കറ്റ്
തന്നെ കൊടുക്കേണ്ടി വന്നു... ഫ്ലാസ്കിലെ കാപ്പി കിട്ടണമെങ്കിലും കൊടുക്കണം കയിക്കൂലിയായിട്ടുമിട്ടായി ...എന്ത് ചെയ്യാം പെണ്ണായി പോയില്ലേ...നമ്മള് വല്ലതും പറഞ്ഞാലോ അടിച്ചാലോ നമുക്ക് അതിന്റെ ഇരട്ടിയായിട്ടു വാങ്ങി തരാന്‍ പെണ്ണുങ്ങള്‍ടെ കയ്യില്‍ ഉഗ്രന്‍ഒരു ആയുധം ഉണ്ടല്ലോ....കള്ള കരച്ചില്‍.....കൂടെ ആവശ്യത്തിനു ...തേങ്ങലും മൂക്ക് ചീറ്റലും ...സംഗതി ക്ലീന്‍....നമ്മുടെ കാര്യം പൂട്ടി കെട്ടും ഉറപ്പാണ്‌ ...പിന്നെ പറയണ്ടല്ലോ....ഡിഷൂം...ഡിഷൂം...ആ പേടി മനസ്സില്‍ ഉള്ളത് കൊണ്ട് അവള് പറയുന്നത് അതെ പടി അനുസരിച്ച് പോകുന്നു..... അനിയന്‍ ഇതിനിടയ്ക്ക് എന്‍റെ മടിയില്‍ തലവെച്ച് ഉറക്കമായി ..........
അങ്ങനെ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തി ചേര്‍ന്നു...ആളുകളെ കണ്ടു അവരുടെ മനസ് മനസിലാക്കുക അല്ലെങ്കില്‍ എന്തായിരിക്കും ഇപ്പൊ അവരുടെ മനസ്സില്‍ എന്ന് ചിന്തിക്കുക എന്നുള്ളത് എന്റെ ഒരു ഹോബ്ബി ആയതു കൊണ്ട്... ഞാന്‍ ആളുകളുടെ പ്രവര്‍ത്തികള്‍ നോക്കി കണ്ടു ( വായിനോട്ടം എന്നും പറയാം ) ഇങ്ങനെ നടക്കുന്നു...... ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങാനായി അച്ഛന്‍ അടുത്ത് കണ്ട ഒരു ചെറിയ കടയിലേയ്ക്ക് കയറി ........ഞാന്‍ അവിടിരിക്കുന്ന അരിയുണ്ടയിലും.... ബിഗ്‌ ബബൂള്‍ ചൂയിന്ഗതിലും ഒക്കെ നോക്കി ഇങ്ങനെ നില്‍ക്കുന്നു....

പെട്ടെന്ന് എന്തിനോ വേണ്ടി ഒന്ന് തിരിഞ്ഞു നോക്കിയപ്പോ ഒരാള് പുറകില്‍ നില്‍ക്കുന്നു..ഒരു അപ്പുപ്പന്‍....തോളില്‍ ഒരു സഞ്ചി....
പണ്ടു സ്കൂളില്‍ പോകുമ്പോ കൊണ്ട് പോകുന്ന പോലത്തെ ഒരു സഞ്ചി....കാക്കി നിറമാണ്‌ വേഷം....സഞ്ചിയും അതെ നിറം ...വലിയ ഒരു കണ്ണട...ഇടതു കയ്യില്‍ ഒരുഊന്നു വടി... ഒട്ടിയ കവിളുകള്‍...എന്‍റെ അമ്മൂമയ്ക്ക് ഉള്ളത് പോലെ തന്നെ ചുളിവുകള്‍ മുഖത്ത്...അയാളുടെ കണ്ണുകളാണ് സംസാരിക്കുന്നതു എന്ന് തോന്നി....ചിലപ്പോ ഊമ ആയിരിക്കും....ഒന്നും മിണ്ടുന്നില്ല കുറെ നേരമായി വന്നു നില്‍ക്കുന്നു എന്ന് തോന്നി...ഉടന്‍ തന്നെ അനിയത്തിയും തിരിഞ്ഞു നോക്കി...അച്ഛനും അമ്മയും അവിടെത്തന്നെ ഉണ്ട് ...എന്റെ മനസില്‍ തോന്നിയത് പോലെ തന്നെ അനിയത്തിക്കും തോന്നി എന്ന് തോനുന്നു അവള്‍ എന്റെ മുഖതേയ്ക്കു നോക്കി....ഞാന്‍ കൈ മലര്‍ത്തി കാണിച്ചു... പൈസ ഒന്നും ഇല്ലാ...പാപ്പരാണ് ഞാന്‍....ഞാന്‍ അവളുടെ കയ്യിലെയ്ക്കും നോക്കി അവളും പാപ്പര്........

ഉടന്‍ അനിയത്തി അച്ഛന്റെ മുണ്ടിന്‍ തുമ്പ് പിടിച്ചു വലിച്ചു.........അച്ഛന്‍ തിരിഞ്ഞു നോക്കി കാര്യം മനസിലായി....പൈസ തന്നു....അത് പോര എന്ന നോട്ടം അനിയത്തി അച്ഛന് നേരെ.....അച്ഛന്‍ ഒരിക്കല്‍ കൂടെ പൈസ തന്നു... അവള്‍ അത് അയാള്‍ക്ക് കൊടുത്തു എന്നിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന ഭാവത്തില്‍ എന്നെ നോക്കി....
കിട്ടിയതും വാങ്ങി ഒന്നും മിണ്ടാതെ ആ പാവം നടന്നു പോയി ......ഒന്നും ചോതിക്കാതെയും പറയാതെയും അയാളുടെ കണ്ണില്‍ നിന്നും മനസിലാക്കാന്‍ പറ്റുമായിരുന്നു അയാളുടെ അവസ്ഥ...ഭിക്ഷ ചോതിക്കാന്‍ നാണക്കേട്‌ ...അതും കുട്ടികളുടെ മുന്നില്‍ കൈ നീട്ടുക....പാവം തോന്നി....

ഏതോ നല്ല കുടുംബത്തില്‍ ജനിച്ച ആളായിരിക്കണം സാഹചര്യം അയാളെയും പപ്പരാക്കി കാണും....ജീവിതം അത് ജീവിച്ചു തീര്‍തല്ലേ പറ്റു......

ആലിന്‍ ചുവട്ടില്‍ അച്ഛന്റെ മടിയില്‍ കിടന്നു ഇലകള്‍ തുള്ളി കളിക്കുന്നത് നോക്കുകയായിരുന്നു...തലയില്‍ ചെറിയ തോതില്‍ മസ്സാജിങ്ങ് കിട്ടുന്നുണ്ട്‌.... അച്ഛന്‍ പറഞ്ഞു.....നിങ്ങള് ഇന്ന് ഒരാളെ കണ്ടില്ലേ കടയില്‍ വെച്ച് അയാള് ഒരു പണക്കാരന്‍ ആയിരുന്നു ...അയാള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ടായിരുന്നു ....ഇപ്പൊ എല്ലാം പോയി..വീടും വീട്ടുകാരും ഒന്നും ഇല്ല....കടം കൂടി കിടപ്പാടവും പോയി...ആരും ഇല്ലത്രെ...
പൈസഉണ്ടായിരുന്നപ്പോ എല്ലാവരും ഉണ്ടായിരുന്നു അത് മൊത്തം പല വഴിക്കും പോയി....കടവും കടത്തിന്മേല്‍ കടവും ഒക്കെ ആയി....എല്ലാം വില്‍ക്കേണ്ടി ...ആര്‍ഭാടത്തിന് വാങ്ങി കൂട്ടിയതെല്ലാം വില്‍ക്കേണ്ടി വന്നു....കൂടെ നിന്നവര്‍ അവരുടെ പങ്കും കൊണ്ട് സ്ഥലം വിട്ടു.....അവസാനം എല്ലാ കടവും അയാളുടെ തലയില്‍ വീണു....ഒരു സുപ്രഭാതത്തില്‍ ലോട്ടറി അടിച്ചു പണക്കാരന്‍ ആയപ്പോള്‍ അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാതെ വന്നതില്‍ പറ്റിയതാണ് അയാളെ ഇപ്പൊ ഭിക്ഷയെടുത്തു ജീവിക്കേണ്ട ഗതികേടില്‍ ആക്കിയത്.... നേരത്തെ സാദനങ്ങള്‍ വാങ്ങാന്‍ പോയ കടക്കാരന്‍ അച്ഛനോട് പറഞ്ഞതാണ്‌ ഈ കാര്യങ്ങള്‍... അപ്പോള്‍ ഞാന്‍ അത് ശ്രദ്ധിച്ചില്ലായിരുന്നു...

ഇന്നും ലോട്ടറി ടിക്കെടുകള്‍ കാണുമ്പോള്‍ ആ കണ്ണുകള്‍ ഓര്‍മ വരും ....

പാവം കോടീശ്വരന്‍.....

***ശുഭം*** 

Wednesday, May 26, 2010

വെള്ള ഫ്രോക്കുകാരി....

അതെ... അതവളാണ് എന്റെ കളിക്കൂട്ടുകാരി ...ഒരേ ഒരു പ്രാവശ്യമേ ഞാന്‍ അവളെ കണ്ടിട്ടുള്ളു... അവളെ കളിക്കൂട്ടുകാരി എന്ന് വിളിക്കാമോ എന്നറിയില്ല കാരണം ഞാനും അവളുമായി വെറും ഒരു മണിക്കൂര്‍ മാത്രമേ ഇടപഴകിയിട്ടുള്ളൂ...

അച്ഛന്‍ രണ്ടു വര്‍ഷത്തെ പ്രവാസ അവധി ആഖോഷമാക്കുന്നതിന്റെ ഭാഗമായി ഞങ്ങളെ ബീച്ചില്‍ കൊണ്ട് പോയി... പിള്ളേരെ കളിയ്ക്കാന്‍ വിട്ടിട്ടു അസ്തമയ സൂര്യന്റെ ഇളം ചൂടേറ്റു രണ്ടു വര്‍ഷത്തെ ഇണക്കങ്ങളും പിണക്കങ്ങളും പറഞ്ഞു തീര്‍ക്കുകയാണ് അച്ഛനും അമ്മയും...മക്കളാണെന്നു വിചാരിച്ചു നമുക്ക് സ്വര്‍ഗത്തിലെ കട്ടുറുംബ്ബാവാന്‍ പറ്റില്ലല്ലോ.....

ആയതിനാല്‍ ......ഞാനും അനിയത്തിയും ബീച്ചിലെ കൂട്ടിലടച്ച മാനിനേയും മയിലിനെയും കണ്ടു രസിച്ചു നില്‍ക്കുകയാണ്...അതിനിടയിലാണ് ഞാനത് കണ്ടത് ...കുറച്ചപ്പുറത്ത്‌ ഒരു ഊഞ്ഞാല്‍....ഓണാവധിക്ക് അമ്മയുടെ വീട്ടില്‍ പോല്കുമ്പോ മാവേല്‍ കെട്ടുന്ന ഊഞ്ഞാലല്ല ഇത് ....ആരും ഒന്ന് കൊതിച്ചു പോവും അതിലിരുന്നു ഒന്ന് ആടാന്‍ ...അത്രയ്ക്ക് മനോഹരമായി പെയിന്റ്ചെയ്തതായിരുന്നു ആ ഊഞ്ഞാല്‍....അസ്തമയ സൂര്യന്റെ വെയിലേറ്റു മഞ്ഞയും ചുവപ്പും നിറങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു ആ ഊഞ്ഞാലില്‍...

ഞാന്‍ നില്‍ക്കുന്നത് പൂഴി മണ്ണിലാണെങ്കിലും ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്നു ഊഞ്ഞാലില്‍ ചാടി കേറി.....എന്നിട്ട് അനിയത്തിയെ കൂവി വിളിച്ചു...ഓടി വാ ഊഞ്ഞാലാടാം....സ്ത്രീകള്‍ ആദ്യം എന്ന കൊള്ളരുതാത്ത ന്യായം ഞാന്‍ ചുരുട്ടി കൂട്ടി കടലിലെയ്ക്കെറിഞ്ഞു ... വിജയശ്രീ ലാളിതനായി രാജാവിനെ പോലെ ഊഞ്ഞാലില്‍ ഇരിക്കുമ്പോള്‍ അച്ഛനും അമ്മയും ഓടി വരുന്നു.... സംഭവം വേറൊന്നുമല്ല...അനിയത്തി ആയുധം എടുത്തു പ്രയോഗിച്ചു .....അതെ അത് തന്നെ.... കള്ളക്കരച്ചില്‍.....പിന്നെ വല്ല രേക്ഷയുമുണ്ടോ....ഞാന്‍ ഔട്ട്‌ അവള്‍ ഇന്‍.....
കടലിലെറിഞ്ഞ ആ കൊള്ളരുതാത്ത ന്യായം തിരയില്‍ കേറി തിരിച്ചു വന്നു എന്നെ കൊഞ്ഞണം കുത്തി കാണിച്ചു.....

മാന്യനായ ഞാന്‍ ചമ്മല്‍ പുറത്തു കാണിക്കാതെ സഹോദര സ്നേഹം കണക്കിലെടുത്ത് ചുമ്മാ ചിരിച്ചോണ്ട് നിന്നു....അല്ലെങ്കില്‍ എനിക്ക് അടി മേടിക്കും എന്ന് ആരും പറയേണ്ടല്ലോ.....
അങ്ങനെ അവള്‍ കുശാലായി ഊഞ്ഞാലാടുന്നു ഇണക്കുരുവികള്‍ തിരിച്ചു പോയി...ശാന്തം സുന്ദരം ....ഞാന്‍ നോക്കി നില്‍ക്കെ ഒരു വെളുത്ത ഫ്രോക്കുകാരി അനിയത്തിയുടെ പുറകില്‍ നിന്നും ഊഞ്ഞാലാട്ടുന്നു ഇതെവിടുന്നു പൊട്ടി മുളച്ചു വന്നു ?....പെണ്ണുങ്ങള്‍ എന്നും ഒറ്റക്കെട്ടാണല്ലോ....ഞാന്‍ വെളുത്ത ഫ്രോക്കുകാരിയെ മൈന്‍ഡ് ചെയ്യാതെ അനിയത്തിയുടെ ദയ പ്രതീക്ഷിച്ചു എന്റെ ഊഴത്തിനായി കാത്തു നില്‍ക്കുകയാണ്.....ഇനി രക്ഷയില്ല എന്നുറപ്പിച്ചു കാരണം വെളുത്ത ഫ്രോക്കുകാരി ആയിരിക്കും അടുത്തത് അത് കഴിഞ്ഞേ എനിക്ക് ചാന്‍സ് കിട്ടു...

പക്ഷെ അത്ഭുതം എന്ന് പറയട്ടെ അനിയത്തി എന്നെ കൈ കാട്ടി വിളിച്ചു ...ഇക്കാ വാ ആടിക്കോ....അടുത്തത് ഇയാള്.... കേട്ടോ..... വെളുത്ത ഫ്രോക്കുകാരിയോടായി അനിയത്തി പറഞ്ഞു....അവള്‍ സമ്മതിച്ചു.....ആണായ ഞാന്‍ ഊഞ്ഞാലില്‍ കേറി ആട്ടം തുടങ്ങി....പെട്ടെന്ന് ഊഞ്ഞാലിന്റെ വേഗത കൂടുന്നത് ഞാന്‍ അറിഞ്ഞു...മാങ്കൊമ്പില്‍ ഊഞ്ഞാല് കെട്ടി ആടുമ്പോ മോട്ടയിടുക എന്നൊരു പരിപാടിയുണ്ട്....പുറകില്‍ നിന്നും ഊഞ്ഞാല് ആട്ടി അടിയിലൂടെ
ഞൂന്നു മുന്നിലെത്തും അപ്പൊ ഊഞ്ഞാല് വേഗത്തിലാവും....ആ വെള്ള ഫ്രോക്കുകാരി അതിനുള്ള ഒരു ശ്രമം നടത്തി ..... എന്റെ നല്ല കാലത്തിനു അവള്‍ ഊഞ്ഞാലിന്റെ അടിയിലായി...ഞാന്‍ അപ്പോഴും ഊഞ്ഞാലാടുക തന്നെയാണ് ...ഊഞ്ഞാല്‍ നിര്‍ത്തണമെങ്കില്‍ അവളെ ചവിട്ടണം അല്ലെങ്കില്‍ ഞാന്‍ അവളുടെ അപ്പുറത്തോട്ട് ചാടണം ........മഹാനായ ഞാന്‍ അത് ചെയ്തില്ല.....അനിയത്തിയുടെ കാറല്‍ കേട്ട് ഇണക്കുരുവികള്‍ വീണ്ടും ഓടി വന്നു..... ഊഞ്ഞാല്‍ നിര്‍ത്തി എന്നെ പിടിച്ചു ഇറക്കി വെള്ള ഫ്രോക്കു കാരിയെ പോക്കിയോടുന്നു ഒന്ന് രണ്ടു കുടഞ്ഞു....വീഴുമ്പോ പൊക്കി എടുത്തു കുടയുക എന്നത് ഒരു First Aid ആണല്ലോ...

ഞാന്‍ പേടിച്ചു വിറച്ചു ....അന്യ പെണ്ണിന്റെ മുകളിലൂടെയാണ്‌ ഊഞ്ഞാലാടിയിരിക്കുന്നത് ...ശിക്ഷ ഇപ്പൊ കിട്ടും...വെള്ള ഫ്രോക്കുകാരി പരിക്കുകളോന്നുമില്ലാതെ വാ നിറയെ പൂഴിമണ്ണും പറ്റിച്ചു നേരത്തെ ഞാന്‍ ചമ്മിയപ്പോ ചിരിച്ച പോലത്തെ ഒരു ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്തു... കയ്യും തടവി നില്‍ക്കുന്നു...

അച്ഛന്‍ വെള്ളഫ്രോക്കുകാരിയോടു ചോതിച്ചു ഇവന്‍ മോളെ എന്താ ചെയ്തത് ? എന്റെ കയ്യും കാലും വിറയ്ക്കുന്നു..എനിക്ക് അടി ഉറപ്പിച്ചു.....പക്ഷെ എന്റെ വെള്ളരിപ്രാവായ വെള്ള ഫ്രോക്കുകാരി പറഞ്ഞു ...ഈ ചേട്ടന്‍ ഒന്നും ചെയ്തില്ല ഞാന്‍ താഴെ വീണു പോയതാ....
അവള്‍ടെ അച്ഛനും അമ്മയും വന്നു കൈയും കാലുമൊക്കെ തട്ടി തൂത്തു അവളേം
കൊണ്ട് പോയി ...

അന്ന് അടി കിട്ടാതെ എന്നെ രക്ഷിച്ചത്‌ കൊണ്ടാണോ എന്തോ ഇന്നും ആ വെള്ള ഫ്രോക്കുകാരി എന്റെ മനസിലിരുന്നു ഊഞ്ഞാലടുന്നുണ്ട്...വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ ബീച്ചില്‍ പോയപ്പോള്‍ ഞാന്‍ കണ്ടു ആ ഒറ്റ ഊഞ്ഞാലിന്റെ സ്ഥാനത് കുറെ ഊഞ്ഞാലുകള്‍ ....
നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയിലെ കിടക്കകള്‍ പോലെ തുരുമ്പിച്ചു നിറം മങ്ങി ....പിന്നെ എപ്പോഴോ അതൊക്കെ വൃത്തിയാക്കി പാര്‍ക്കും മറ്റുമൊക്കെ വന്നു.....

ഇന്നും ഹൃദയത്തില്‍ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു....ഇനിയെന്നെങ്കിലും അവളെ കണ്ടാല്‍ ചോതിക്കണം.....അന്ന്...നിനക്ക് വേദനിച്ചായിരുന്നോ പെണ്ണേ...എന്ന് ...