Showing posts with label ormakkurippu. Show all posts

Wednesday, March 23, 2011

മഴത്തുള്ളികള്‍ ...

നേരമേറെയായിട്ടും ഉറക്കമെന്ന അനുഗ്രഹം എന്നെ തേടിയെത്തിയില്ല , എന്തിനു ഒന്നു അടുത്ത് കൂടെ പോലും പോകുന്നില്ല… സത്യത്തില്‍‍ ഇന്നെനിക്കു ഉറങ്ങാന്‍ ഒട്ടും താല്പര്യമില്ല...ഞാന്‍ ഉറക്കത്തെ ചെറുതായൊന്നു വിരട്ടി നിര്‍ത്തിയിരിക്കുന്നു എന്ന് വേണമെങ്കില്‍ ‍ പറയാം...
എങ്ങനെ ഉറങ്ങും നിങ്ങളാണെങ്കില്‍ ഉറങ്ങുമോ ?
ഇല്ല…ഉറങ്ങില്ല ...എനിക്കറിയാം….
ഏതു കാമുകനാണ്, ഏതു കാമുകിക്കാണ് ഉറങ്ങാന്‍ കഴിയുക, അതും നാളെ കാണണം, നേരത്തെ വരണം, എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് കൂടെ പറഞ്ഞ സ്ഥിതിക്ക് ...

ഒരു പൂവന്‍ കോഴിയെ കിട്ടിയിരുന്നെങ്കില്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു കൂവിച്ചു നേരം വെളുത്തെന്നു സൂര്യനെ പറഞ്ഞു പറ്റിക്കാമായിരുന്നു, ടൈം പീസെടുത്ത്‌ മുകളിലോട്ടും താഴോട്ടും കുലുക്കി നോക്കി ...ഒന്നും സംഭവിച്ചില്ല വലിയ സൂചിയ്ക്കും ചെറിയ സൂചിയ്ക്കും ഒരു കുലുക്കവുമില്ല ...ടിക്ക്.. ടിക്ക് ശബ്ദം കേള്‍പ്പിച്ചു കൊണ്ട് സെക്കന്റു ‌സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു.... പോരാത്തതിന് നല്ല മഴയും...

മഴ...അതെന്നും മനുഷ്യനും ഭൂമിക്കും അനുഗ്രഹമാണ്.. വരണ്ട ഹൃദയങ്ങള്‍ക്കും ഭൂമിയ്ക്കും അത് കുളിര്‍മയേകും... ഇന്ന് അവളും എന്റെയുള്ളില്‍‍ ഒരു മഴ പെയ്യിച്ചിരിക്കുന്നു സ്നേഹത്തിന്റെ കുളിര്‍മയുള്ള നൈര്‍മല്യമുള്ള മഴ ....മനസിനു എന്ത് സുഖം...മഴ നഞ്ഞ പോലെ തന്നെ ... "സ്നേഹത്തിനു മഴ നനഞ്ഞ പ്രതീതി നല്‍കാന്‍ കഴിയുമെന്ന് ഇന്നാണ് എനിക്ക് ബോധ്യമായത്" ...

മഴയ്ക്ക്‌ മുന്‍പേ ആ റോസാ പൂവ് പിച്ചി വെച്ചത് കാര്യമായി ... അതെടുത്തു ഒന്ന് കൂടെ ഭംഗി നോക്കി അത് പോലെ തന്നെ തിരികെ വച്ചു.. നാളെ ഏതു ഡ്രസ്സ്‌ ഇടണം? മൊത്തത്തില്‍‍ ഒരു കണ്‍ഫ്യൂഷന്‍‍....

അനിയത്തി ചോതിച്ച പത്തു രൂപ കൊടുത്താലും കുഴപ്പമില്ലായിരുന്നു ആ ചുവന്ന ഷര്ട്ടങ്ങ്‌ കഴുകിച്ചാല്‍ മതിയായിരുന്നു …അനിയത്തി ഉണ്ടായിട്ടെന്തുകാര്യം ഷര്‍ട്ട്‌ അലക്കണമെങ്കില്‍‍ അവള്‍ക്കും കൊടുക്കണം പത്തിന്‍റെ ഒരു നോട്ടു... കുറച്ചു നാള് കൂടി കഴിയുമ്പോള്‍‍ എനിക്ക് "ഫ്രീ" ആയിട്ടു അലക്കിത്തരാന്‍ ആളു വരുമെടീ കൊരങ്ങീയെന്നു മനസിലോര്‍ത്ത് ചിരിച്ചു....

കൊച്ചുവെളുപ്പാന്‍ കാലത്ത് തുടങ്ങിയ കുളിയാണ്...എല്ലാവര്‍ക്കും അതിശയം ഇവനിതെന്തു പറ്റി? അതും ഇത്ര രാവിലെ...

മൂളിപ്പാട്ടൊക്കെ പാടി ഉള്ളതില്‍‍ നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടു മുടിയൊക്കെ ചീകി... സ്പ്രേയും പൂശി , ബുക്കും വാരി പോക്കറ്റില്‍ തിരുകി ( ഇനി വായിനോട്ടമോക്കെ അവസാനിപ്പിച്ച്‌ നേരെ ചൊവ്വേ ക്ലാസ്സിലല്‍ ചെല്ലണം അല്ലെങ്കില്‍ അവളെന്തു വിചാരിക്കും … അത്തരം ഒരു നല്ല ചിന്ത മനസിലേയ്ക്ക് കയറി വന്നു... ) ഭക്ഷണം പോലും കഴിക്കാതെ , സമയം കളയാതെ വീട്ടില്‍‍ നിന്നുമിറങ്ങി നടന്നു...

തലേന്ന് രാത്രിയില്‍ അനിയത്തി പൊന്നു പോലെ പരിപാലിച്ചു പോന്ന തോട്ടത്തില്‍‍ നിന്നും മോഷ്ട്ടിച്ച ചുവന്ന റോസാ പൂവ് ഭദ്രമായി ഷര്‍ട്ടിന്റെ പോക്കറ്റില്‍‍ കേറ്റി.

സാധാരണ ബസ്സുകള്‍ വരി വരിയായി വരാറുണ്ടെങ്കിലും ഇന്ന് ഒരെണ്ണവും കാണുന്നില്ല ..പണ്ടാരം ഇനി നടന്നു പോയാലോ എന്ന് പോലും ചിന്തിച്ചു...
എത്രയും വേഗം അവിടെ എത്തിയാല്‍‍ മതിയായിരുന്നു.... മനസു മുഴുവന്‍ അവളായിരുന്നു, അവള്‍ പെയ്യിച്ച മഴയും മനസിലേറ്റി ബസ്സും കാത്തു നിന്നു…ബസ്സില്‍ കയറിയപ്പോഴും പിഞ്ചു കുഞ്ഞിനെ സൂക്ഷിക്കുന്ന പോലെ പോക്കെറ്റില്‍‍ കൈ കൊണ്ട് ഒരു വലയം തീര്‍ത്തിരുന്നു..... ആരുടെയെങ്കിലും ദേഹത്ത് ഒന്ന് മുട്ടിയാല്‍...തീര്‍ന്നു...പൂവ് ചപ്ലാച്ചി ആയി പോവും...

നേരം കുറെയായി അവള്‍ക്കുള്ള കാത്തു നില്‍പ്പ് തുടങ്ങിയിട്ട്....

രണ്ടു മഴതുള്ളികള്‍ കവിളത്ത് വീണു കിന്നാരം പറഞ്ഞു... ആഹാ ഇന്നും മഴ പെയ്യാനുള്ള പുറപ്പാടാണോ?
മഴയേ നീ ചതിക്കല്ലേ…. കയ്യില്‍ കുടയില്ല, മഴ പെയ്താല്‍ ചിലപ്പോളവള്‍ വരാതെയുമിരിക്കാം ... അവള്‍ തന്ന മഴ നെഞ്ജിലുണ്ട്‌ അത് കൊളമാക്കല്ലേ മുകളിലോട്ടു നോക്കി പറഞ്ഞു ...ഇനി വേറെ ഒരു മഴയുടെയും ആവശ്യമില്ല...
പിടിച്ചു കെട്ടിയ പോലെ മഴത്തുള്ളികള്‍‍ നിന്നു....മനസ്സില്‍‍ അപ്പോഴും അവള്‍ പെയ്യുന്നുണ്ടായിരുന്നു ..പൂവ് വാടിയോ? പോക്കെറ്റില്‍‍ തപ്പി നോക്കി ..ഇല്ല.... നല്ല മണം...

തൊലഞ്ഞു...എല്ലാം പോയി ...ആരും കാണാതെ ഇവിടെ വരെ വന്ന പാട് എനിക്കും ദൈവത്തിനും മാത്രമറിയാം അപ്പോഴാണ്‌ ദാണ്ടേ തിരക്കി പിടിച്ചു ഒരുത്തന്‍റെ വരവ് ‍....ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല അവന്‍ അവന്‍റെ വഴിക്ക് പോകട്ട്....

അളിയാ നീ ഇങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്...
എന്നതാടാ നീ കാര്യം പറ.....ഞാന്‍ പിന്നെ അങ്ങോട്ട്‌ വരാടാ..നീ ഇപ്പൊ പൊയ്ക്കോ...
അതല്ല ടാ..നീ വാ..നമുക്കൊരിടം വരെ പോകണം....
ഇപ്പൊ പറ്റില്ല...നീ ചെല്ല് ഞാന്‍ വന്നേയ്ക്കാം...
അതല്ല ടാ നീ വാ ...എല്ലാവരും പോകുന്നുണ്ട്...
എന്താ കാര്യം ? എവിടെ പോകാനാ...നീ ചെല്ല് ഒരു പതിനഞ്ചു മിനിട്ട് കൂടെ കഴിഞ്ഞു ഞാന്‍ വന്നേയ്ക്കാം...
ഉം .. ശരി...അവന്‍ നടന്നകലുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

ഇത് വരെ അവള് വന്നില്ലല്ലോ , എന്ത് പറ്റി ...എന്നെ പറ്റിച്ചോ ? ദൈവമേ ഇന്ന് ഏപ്രില്‍ ഫസ്റ്റ് എങ്ങാനും ആണോ ? അല്ലേലും ഈ പെണ്‍പിള്ളേരൊക്കെ ഇങ്ങനാ...പറഞ്ഞു പറ്റിക്കാന്‍ ബഹു മിടുക്കികളാ...മണ്ടന്മാരായ നമ്മള്‍ പൂവും കൊണ്ട് ഇങ്ങനെ വന്നു നില്‍ക്കുകയും ചെയ്യും.....

ഞാനല്ലല്ലോ അവളല്ലേ തുടങ്ങിയത്..... വഴിയെ എത്രയോ പിള്ളേര് പോകുന്നു എന്തിനാ എന്നെ തിരഞ്ഞു നോക്കുന്നത്..എന്തിനാ എന്നെ നോക്കി കൊഞ്ഞണം കുത്തുന്നത് ..അവിടത്തന്നെ നിന്നു കുറെ നേരം കൂടി....മനസിലെ മഴ പെയ്തോഴിഞ്ഞോ എന്നൊരു തോന്നല്‍‍...മാനത്തു കാര്‍മേഘങ്ങള്‍ ‍ ഇരുണ്ടു കൂടുന്നു അടുത്ത മഴയ്ക്കായി....
വരി വരിയായി എല്ലാവരും നടക്കുന്നുണ്ട്...ഞാനും വരിയുടെ ഇടയില്‍ കേറി നടന്നു .എന്നതാ അളിയാ കാര്യം...എങ്ങോട്ട് പോകുന്നു ?ഒരു മരണം....

റോഡിന്‍റെ സൈഡില്‍ കൂടെ ഇടവഴി വളഞ്ഞു നേരെ നടന്നു...അവളുടെ വീടിന്‍റെ അടുത്ത് കൂടെയാണല്ലോ പോകുന്നത്.... ഒന്ന് നോക്കിയേക്കാം പറ്റിയാല്‍ ഒന്ന് കണ്ണുരുട്ടുകയും ചെയ്യാം എന്നെ പറഞ്ഞു പറ്റിച്ചതിനു നിനക്ക് പണി തരുന്നുണ്ട് മോളെ എന്നൊരു മുന്നറിയിപ്പും കൊടുക്കണം...മനസിലെ മഴത്തുള്ളികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു....

അടുത്ത വളവു വളഞ്ഞു കയറിയത് നേരെ അവളുടെ വീടിന്‍റെ ഗേറ്റിന്റെ അകത്തേയ്ക്ക് തന്നെ ആയിരുന്നു....
വിറയ്ക്കുന്ന കാലുകളോടെ അങ്ങോട്ട്‌ കയറുമ്പോഴും പൂവ് പോക്കെറ്റില്‍‍ ഭദ്രമായിരുന്നൂ...
പുറത്തു മഴ വല്ലാതെ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു... ആരോടോ വാശി തീര്‍ക്കുന്ന പോലെ

വലിച്ചു കെട്ടിയ ടാര്‍പ്പയ്ക്കടിയിലെ നീല കസേരയില്‍‍ മിഴിനീരിറ്റിച്ചിരിക്കുമ്പോഴും എന്‍റെയുള്ളില്‍ "പെരുമഴ" പെയ്യുക തന്നെയായിരുന്നു.. :(
 
Tuesday, June 22, 2010

" മാടപ്രാവും അന്ജയ്യയും..."

വെള്ളിയാഴചത്തെ ഉച്ചയൂണും കഴിഞ്ഞു അവധി ദിവസം ഉറങ്ങി തീര്‍ത്തതിന്റെ ക്ഷീണവും പേറി വൈകുന്നേരത്തെ ചായയും കുടിച്ചു നാട്ടിലെ കാര്യങ്ങളും ആലോചിച്ചു ഞാന്‍ ഇങ്ങനെ വെളിയില്‍ കാറ്റുകൊള്ളാന്‍ ഇരിക്കുമ്പോള്‍ ഒരു പ്രാവ് ഞൊണ്ടി ഞൊണ്ടി നടന്നു വരുന്നു

അത് കണ്ടപ്പോള്‍ പാവം തോന്നിയെങ്കിലും കുഴിമാടിയനായ ഞാന്‍ എഴുന്നേല്‍ക്കാനുള്ള ഭാവമില്ലെന്നു കണ്ട പ്രാവ് മെഡിക്കല്‍ സ്റ്റോറില്‍ പോയേക്കാം... ഇവനോട് കെഞ്ചിയിട്ട് കാര്യമില്ല എന്ന് തീരുമാനിച്ചു കാണും ...ആശുപത്രിയില്‍ പോയാല്‍ മിസ്റി ഡോക്ടര്‍ ഒടിഞ്ഞ കാലിനു പകരം ചെവിയിലെ ചുണങ്ങിനു ഓപ്പറേഷന്‍ ചെയ്തേക്കുമെന്ന് പ്രാവിന് പോലും പേടിയുണ്ട് ...

എടാ കൂവേ.... നീ എന്നെ ഇങ്ങോട്ടൊന്നു നോക്കെടാ ....കുറച്ചു മരുന്നെടുതോണ്ട് വാടാ എന്നൊക്കെ വിളിച്ചുകൂവിക്കൊണ്ട് പ്രാവ് എന്നെത്തന്നെ നോക്കി നില്പായി...ആ... എന്നാപ്പിനെ ഒന്ന് സഹായിച്ചുകളയാമെന്നു കരുതി എഴുന്നേറ്റപ്പോള്‍ അതാ വരുന്നു അന്ജയ്യ...പ്രാവിനെ പതുക്കെ കയ്യിലോട്ടെടുത്തു ഒടിഞ്ഞ കാലൊക്കെ ഒന്ന് പിടിച്ചു നോക്കി...ഉം.... സാരമില്ലെടാ "ഇപ്പൊ ശെരിയാക്കി തരാം" എന്ന ഭാവത്തില്‍ മര്‍മ്മ വിദക്തനെ പോലെ അതിന്റെ കാലു പിടിച്ചു തിരിച്ചും മറിച്ചും നോക്കി .... "കാലമാടാ എന്റെ കാലു" എന്ന് പ്രാവ് നിലവിളിച്ചു....

ഞാന്‍ അവിടെ തന്നെ ഇരുന്നു...അന്ജയ്യ ...പാവം മനുഷ്യന്‍...ശ്രീലങ്കക്കാരോട് എനിക്ക് ബഹുമാനം തോന്നി...ആ പ്രാവിനോട് ഞാന്‍ കാണിക്കാത്ത സ്നേഹം അങ്ങേരു കാണിച്ചല്ലോ നന്നായി...കട്ടന്‍ ചായയും ബീഡിയുമായി ജീവിതം കഴിച്ചു നീക്കുന്ന അന്ജയ്യ ഗള്‍ഫില്‍ വന്നിട്ട് "സില്‍വര്‍ ജൂബിലി" കഴിഞ്ഞിരിക്കുന്നു...ഒരു കെട്ടു ബീഡിയും കട്ടന്‍ ചായയും കിട്ടിയാല്‍ അന്ജയ്യയ്ക്ക് കുശാല്‍ എന്ത് ജോലിയും ചെയ്തോളും... അന്ജ്ജയ്യയ്ക്ക് വയസു കുറെയുണ്ടെങ്കിലും ഒരു മുടി പോലും നരച്ചിട്ടില്ല...നല്ല ആരോഗ്യം...ശ്രീലങ്കക്കരനല്ലേ "പുലി" വല്ലതും ആയിരിക്കും ....

മുകളിലത്തെ നിലയിന്നു കൂട്ടുകാരന്റെ ഉറക്കെയുള്ള വിളി.."ഷാഫിക്കാ"...
"എന്തോ"?? ഇരുന്നിടത്തുന്നു ഞാന്‍ ചാടി എഴുന്നേറ്റു അങ്ങോട്ട്‌ പോയി...വേറെ ഒന്നുമല്ല
സംഭവം...രാത്രിയത്തെ ചപ്പാത്തിയുടെ കൂടെ കഴിക്കാനുള്ള കറിക്ക് ഉള്ളിയരിയാന്‍ വിളിച്ചതാണ്...

പാചക കസര്‍ത്ത് കഴിഞ്ഞു കയ്യും കാലും കഴുകി തൊട്ടടുത്ത കടയില്‍ പോയി ഒരുറിയാലിന്റെ ഐസ് ക്രീം കഴിക്കാം എന്ന് കരുതി കൂടുകാരുമായി വന്നപ്പോള്‍ താഴത്തെ നിലയില്‍ നല്ല മണം...ഇതിനു മുന്‍പ് ഞാന്‍ ആസ്വദിച്ചിട്ടില്ല ഈ മണം ...ആരോ ചിക്കന്‍ ഫ്രൈ ചെയ്യുന്നു...."അജിത്തായിരിക്കും" ഒന്ന് കേറി നോക്കിയേക്കാം ഒരു പീസ് കിട്ടിയാലോ ...അവിടെ ചെന്നപ്പോ കിച്ചന്‍ അടഞ്ഞു കിടക്കുന്നു ..പിന്നെ ആര് ? നോക്കിയപ്പോ നമ്മുടെ അന്ജയ്യ കിച്ചണില്‍ ...ചുണ്ടത്ത് ഒരു ബീഡിയുമായി പരിചയ സമ്പന്നനായ കുക്കിനെ പോലെ ഫ്രയിംഗ് പാനിലെ ഇറച്ചി തിരിച്ചിട്ടും മറിച്ചിട്ടും വേവിക്കുന്നു...ഞാന്‍ അടുത്ത് പോയി നോക്കി....നല്ല മണം...

പുറത്തു കളയാനായി മാറ്റി വെച്ചിരിക്കുന്ന വെയ്സ്റ്റിന്റെ കൂട്ടത്തില്‍ ഞാന്‍ കണ്ടു
"ആ ഒടിഞ്ഞ കാലുകള്‍"‍....ഈശ്വരാ ആ മുടന്തന്‍ മാടപ്രാവ് !!!

കാലമാടാ അന്ജയ്യാ!!! മനസില്‍ പറഞ്ഞു പോയി...

***ശുഭം***

Monday, June 21, 2010

അപ്പൂപ്പന്‍ വെളിയില്‍ !!!

ഇന്നും ഞാന്‍ താമസിച്ചു തന്നെയാണ് എഴുന്നേറ്റതു... ഇന്നിനി കോളേജിലെയ്ക്ക് നടന്നു പോക്ക് പറ്റില്ല ...ആ.. സാരമില്ല ബസിനു പോവാം..നടന്നു പോകുമ്പോള്‍ കാണുന്ന മുടി ബോബ് ചെയ്ത
കുട്ടിയെ കാണാന്‍ പറ്റില്ല എന്നല്ലേയുള്ളൂ ...അതങ്ങ് സഹിക്കാം...അല്ലെങ്കില്‍ ആ മോഹന്‍ സാറിന്റെ വഴക്ക് കേള്‍ക്കേണ്ടി വരും....അതുംപെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്... അതു വേണ്ട....ഒരുങ്ങി കുട്ടപ്പനായി ദോശയും ചമ്മന്തിയുമൊക്കെ കഴിച്ചു..സ്റ്റ്ടാറ്റിസ്ടിക്സിന്റെ നോട്ടുംകയ്യില്‍ ചുരുട്ടി പിടിച്ചു...ഒരു പേനയും പോക്കെറ്റില്‍ കുത്തി അമ്മയോട് ടാറ്റയും
പറഞ്ഞു ബസ്‌ സ്ടോപ്പിലെയ്ക്ക് വിട്ടു....

ബസ്സൊന്നും വരുന്നില്ലല്ലോ ഇനി നടന്നു പോയാലോ എന്നാലോചിച്ചു നിന്നപ്പോള്‍.. ധാ വരുന്നു "ശ്രീലക്ഷ്മി"( ബസ്സാണ്) ഇന്ന് ബസ്സില്‍ ആള് കുറവാണല്ലോ ... സമയം കുറെ ആയില്ലേ അതായിരിക്കും ആള് കുറവ് ..കൈ കാണിക്കാതെ തന്നെ ബസ്‌ നിര്‍ത്തി പുറകിലൂടെ ചാടി കേറി... ഫുട്ബോടില്‍ നില്‍ക്കാം...അടുത്തതിന്റെ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനുള്ളതല്ലേ... ഉടനെ അകത്തുന്നു ഒരു വിളി.."ടാ....ഇങ്ങോട്ട് വാ" ഒരു കൂട്ടുകാരനുണ്ട് അവിടെ ഇരിക്കുന്നു ...അവന്റെ കൂടെ പോയിരുന്നു കത്തി വെയ്ക്കാന്‍ തുടങ്ങി...

ടിക്കെറ്റെടുത്തു കഴിഞ്ഞപ്പോ അവന്‍ കണ്ണ് കൊണ്ട് ഒരു കാര്യം കാട്ടി തന്നു ...മുന്പിലോട്ടു നോക്കിയപ്പോ ഒരു കുട്ടി പട്ടുടുപ്പും പാവാടയുമൊക്കെ ഇട്ടു മുടിയൊക്കെ രണ്ടു സയിടിലോട്ടും പിന്നിയിട്ടു നില്‍ക്കുന്നു... തനി മലയാളി പെണ്‍കൊടി..ആണുങ്ങള്‍ കുറവാണെങ്കിലും പെണ്ണുങ്ങള്‍ കുറച്ചൊക്കെ ഉണ്ടായിരുന്നു ബസില്‍ ....

ആ പെണ്ണ് അവന്റെ ലൈന്‍ എങ്ങാനും ആയിരിക്കും ...പക്ഷെ അടുത്ത സീറ്റിലിരിക്കുന്ന ആളും ആ പെണ്ണിനെ നോക്കി ചിരിക്കുന്നു...എന്നതാടാ സംഭവം എന്ന് ചോതിക്കുന്നതിനു മുന്‍പേ ഞാനും അത് കണ്ടു.....ആ കൊച്ചിന്റെ ഉടുപ്പിന്റെ അടിയിലൂടെ ഒരു "വെള്ള വള്ളി" പുറത്തേയ്ക്ക് കിടക്കുന്നു ...പാവം കൊച്ച് അതറിയുന്നില്ല....ഈ കോലത്തില്‍ ആ പെണ്ണ് റോഡിലൂടെ നടന്നു പോയാല്‍ കളിയാക്കി കൊല്ലും എന്നുറപ്പാണ്..അവന്‍ അതു നോക്കി നോക്കി ചിരിക്കുന്നു....

ബസ്‌ ഒരു സ്റ്റോപ്പ്‌ കഴിഞ്ഞിരിക്കുന്നു അടുത്ത സ്റ്റോപ്പില്‍ ഞങ്ങള്‍ക്കിറങ്ങാം .. ആ കുട്ടിയും കോളേജു സ്റ്റോപ്പില്‍ ഇറങ്ങും എന്നു തോനുന്നു....അവളോട്‌ പോയി സംഭവം പറഞ്ഞാലോ ?? വേണ്ട എന്തിനാ വെറുതെ... അല്ലെങ്കില്‍ തന്നെ ഒരു പെണ്‍കുട്ടിയോട് അതു എങ്ങനെ പറയും( അതേയ് ഇയാള്‍ടെ ബ്രായുടെ വള്ളി വെളിയില്‍ കിടക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞു
നോക്കി )...മനസ്സില്‍ പറയാന്‍ തന്നെ എനിക്ക് വിമ്മിഷ്ടം പിന്നയല്ലേ അവളോട്‌ നേരിട്ട് പറയുന്നത്......കൂടുകാരികള്‍ ആരേലും കണ്ടു പറഞ്ഞോളും....

പക്ഷെ ഇറങ്ങാന്‍ നേരം എന്റെ കൂട്ടുകാരന്റെ ചിരി കൂടി വന്നു.....പെട്ടെന്ന് പുറകിലൂടെ
ഇറങ്ങേണ്ട ഞാന്‍ മുന്നിലേയ്ക്ക് പോയി... രണ്ടും കല്‍പ്പിച്ചു ഞാന്‍ ആ സല്‍കര്‍മ്മം ചെയ്തു ...എന്റെ കയ്യിലിരുന്ന നോട്ട് ബുക്ക്‌ കൊണ്ട് ആ പെണ്ണിന്റെ മുതുകത്തു തട്ടി എന്നിട്ട് ഒരു സ്വകാര്യം പറഞ്ഞു ...ഒരു വളിച്ച ചിരിയുമാരി അവള്‍ തിരിഞ്ഞു നോക്കി അപ്പോഴേയ്ക്കും ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്നു ...വേഗം അവളുടെ കൈ പുറകിലോട്ടു പോകുന്നത് ഞാന്‍ കണ്ടു ... ബസ്‌ നിര്‍ത്തിയതും ഓടുന്നതിലും വേഗത്തില്‍ ഞാന്‍ ഒന്നും നോക്കാതെ വേഗം
ഇറങ്ങി ഒറ്റ നടത്തം...

കൂട്ടുകാരന്‍ ഓടി വന്നു ചോതിച്ചു "ടാ നീ എന്താ അവളോട്‌ പറഞ്ഞത്"....
അതോ ? സിമ്പിള്‍ ടാ ...ഞാന്‍ പറഞ്ഞു
" അതേയ് ഇയാളുടെ "അപ്പൂപ്പന്‍" വെളിയില്‍ കിടക്കുന്നു" എന്നു ....

(അവള്‍ക്കാ കോട് മനസിലായത് ഭാഗ്യം)
***ശുഭം***

Thursday, June 17, 2010

"ടിക്കെറ്റും വിസയുമില്ലാതെ ഒന്ന് നാട്ടിലേക്ക്"..

( "കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരന്‍ മൂന്നു മാസത്തെ അവധിക്കു നാട്ടിലേയ്ക്ക് പോയപ്പോള്‍ ടിക്കെറ്റും വിസയുമില്ലാതെ ഞാനും ഒന്ന് കുട്ടിക്കാലതെയ്ക്ക് പോയി വന്നു..." )

സ്കൂള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു യാത്രയാണ്...മേയാന്‍ പോയ കുഞ്ഞാടുകള്‍ കൂട്ടിലേയ്ക്ക്‌ തിരിച്ചെത്തുന്ന പോലെ കുടുംബാക്കരെല്ലാം കുടുംബ വീട്ടില്‍ ഒത്തുകൂടും...
ബസില്‍ നിന്നും ഇറങ്ങിയാലുടന്‍ അഴിച്ചു വിട്ട ജെല്ലിക്കെട്ട് കാളയെ പോലെ
കുതിക്കാനൊരു വെമ്പലാണ്‌...ബസ്‌ സ്ടോപ്പിലെ കടയില്‍ നിന്നും അമ്മൂമയ്ക്കുള്ള ബിസ്കറ്റും, ചുവന്ന പഴവും, ചിപ്സും, സൂചി ഗോതമ്പും മറ്റും വാങ്ങുന്നത് വരെ അടങ്ങി നില്‍ക്കും അത് കഴിഞ്ഞാല്‍ പിന്നെ ഒരു ഓട്ടമാണ്....

റോഡില്‍ നിന്ന് നോക്കിയാലെ കുടുംബ വീടു കാണാം... വേലിക്കെട്ടും, ഉയരം കൂടിയ
മതിലുകളും ഒന്നുമില്ല അവിടെ... ഇക്കരെ നിന്നും തോണിക്കാരനെ വിളിക്കുന്ന പോലെ ഉറക്കെ കൂവിക്കൊണ്ട് ഒരു ഓട്ടമാണ്...കൂ......കൂയ് .. അളിയാ....കൂ ...അവിടുന്ന് തിരിച്ചു കൂവല്‍ കിട്ടിയാല്‍ പിന്നെ കൂവലും ബഹളവും കൂടും...... ഓടി ചെന്ന് ചെരുപ്പ് ഊരിയെറിഞ്ഞു തുണി മാറ്റി ഉടുക്കുന്നത് വരെ "കാലില്‍ മുള്ള് കൊണ്ട പോലെ നിന്ന് തുള്ളും അത്രയ്ക്കുണ്ടാവും സന്തോഷം" ജീവിതത്തില്‍ ഇന്ന് വരെ ഒരു സന്തോഷത്തിനും എന്നെ അത് പോലെ ഒന്ന് തുള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല...

പിന്നീട് ഇറങ്ങുകയായി വാനരപ്പട... പറമ്പിലെ മാങ്ങ മൊത്തം തീര്‍ത്തിട്ട് അടുത്ത പറമ്പിലെ മാങ്ങയ്ക്ക് വേണ്ടി.....അതും കഴിഞ്ഞു തോട്ടുവക്കത്ത് പോയിരുന്നു വെള്ളം തേവി മീന്‍ പിടിക്കുന്നത്‌ കാണാന്‍ ...വയലായ കറങ്ങി നടന്നു മരങ്ങളും കാവും കുളവും കണ്ടു മനസും ശരീരവും കുളിര്‍ന്നു കൂട്ടിനു കുറെ അളിയന്മാരും പുളിയന്മാരുമായി ഒരു ജാഥ പോലെ കുറെ ഊര് ചുറ്റും..."എപ്പോ വന്നു മോനെ ?എല്ലാവര്ക്കും സുഗമാണോ?" എന്നുള്ള ചോദ്യങ്ങള്‍ക്ക് "അതേ... അതേ"...എന്ന മറുപടി എല്ലാവരും കൂടെ ഒരുമിച്ചു പറയും...

പ്രകൃതിയുടെ യഥാര്‍ത്ഥ സൌന്ദര്യം ആവോളം ആസ്വദിക്കുകയും, വഴിവക്കിലെ മാങ്ങ എറിഞ്ഞു വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് പകരം കൂക്കി കൊണ്ട് ഓടും, തോട്ടിലെ മാനത്തു കണ്ണിയോടും, പാടത്തെ ചെക്കന്മാരുടെ കുരുക്കില്‍ വീണു കിടക്കുന്ന തതമ്മയോടും, വാലാട്ടിയോടുന്ന അണ്ണാരക്കണ്ണനോടും, കയ്യിലിരിക്കുന്ന ആമ്പല്‍ പൂക്കള്‍ തോട്ടില്‍ ഒഴുക്കി വിട്ടും തോട്ടിലിറങ്ങി കാലിലെ ചെളി കഴുകി പേടിച്ചു പേടിച്ചു വീട്ടിലേയ്ക്ക് ചെല്ലും...
കൂട്ടത്തില്‍ ഒരുത്തന്‍ എങ്ങനെയെങ്കിലും അകത്തു വീട്ടില്‍ കേറി ജന്നലില്‍ കൂടെ മറ്റുള്ളവന്മാര്‍ക്ക് ഉടുപ്പും നിക്കറും എറിഞ്ഞു തരും...കയ്യും കാലും കഴുകി കുട്ടപ്പന്മാരായി നേരെ അകത്തേയ്ക്ക്..... എവിടെയായിരുന്നെടാ നീയെല്ലാം? എന്ന ചോദ്യത്തിന് ഞങ്ങള്
മാമന്‍റെ വയലില്‍ ഉണ്ടായിരുന്നു അവിടെ കൊയ്ത്തു നടക്കുന്നത് കാണുവായിരുന്നുഎന്ന് പറയും....

പിന്നങ്ങോട്ട് കളികളുടെ ദിവസമാണ്... ഫുട്ബോള്‍ കളി എന്താന്ന് എന്നറിയാത്ത പെണ്‍കുട്ടികളും ഉണ്ട് കൂടെ കളിയ്ക്കാന്‍ , ജയിക്കുന്ന ടീമിന് സമ്മാനവുമുണ്ട്...
ചുമ്മാ
അളിച്ചാ പുളിച്ചാ സമ്മാനം ഒന്നുമല്ല .....ഒന്നൊന്നര സമ്മാനമാണ് ...എന്താന്നല്ലേ ഒരു പാക്കറ്റ് വലിയ കപ്പലണ്ടി മുട്ടായി !!!.....
കൂട്ടത്തില്‍ കൊള്ളാവുന്ന പെണ്ണിന്റെ മുന്നില്‍ ആളാവാന്‍ വേണ്ടി തകര്‍ത്തു കളിച്ചേ മതിയാവൂ....ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ കുത്തി മറിച്ചിലും ബഹളവും കൂവലും ... ഗോളിയുടെ കണ്ണിലും മൂക്കിലും എപ്പോഴും മണ്ണ് കേറും എന്നുള്ളത് സത്യമായാത് കൊണ്ട് എന്നെ ആ പണിക്കു കിട്ടില്ല ...കളിസ്ഥലം ഉഴുതു മറിച്ചത് കണ്ടാല്‍ തോന്നും പത്തു പേരെ നിര്‍ത്തി കിളപ്പിച്ചതാണെന്നു ...സമ്മാനമായി കിട്ടുന്ന കപ്പലണ്ടി മുട്ടായിയില്‍ തോല്‍ക്കുന്ന ടീമിനും ഒരു പങ്കുണ്ട് ... പക്ഷെ ജയിച്ചവന്റെ കയ്യിന്നു
തോറ്റവന്‍ മുട്ടായി വാങ്ങി കഴിക്കുമ്പോള്‍ അതില്‍ ഒരു രുചിക്കുറവും അനുഭവപ്പെടാറില്ലായിരുന്നു....

തിരിച്ചു പോകും നേരം ബാര്‍ട്ടര്‍ സമ്പ്രദായം പോലെ അങ്ങോട്ട്‌ കൊണ്ട് ചെന്ന സൂചി ഗോതമ്പിനും, ചുവന്ന പഴത്തിനുമൊക്കെ പകരമായി കുറെ ചക്കയും മാങ്ങയും തേങ്ങയും പേരയ്ക്കയും പിന്നെ കുറെ ചെടികളും, ചീര വിത്തുകളും, സൂര്യകാന്തി വിത്തുകളും കൂട്ടിനുണ്ടാവും...എല്ലാം പൊതിഞ്ഞു കെട്ടി തിരിച്ചു പോകുമ്പോള്‍ ആളൊഴിഞ്ഞ ആ വീടിനെ എന്തിനോടു ഉപമിക്കാം എന്നറിയില്ല....ബസ്‌ സ്റ്റോപ്പ്‌ വരെ എല്ലാവരും ഉണ്ടാവും യാത്രയയക്കാന്‍....അതിലെ പോകുന്ന ബസ്സുകളുടെ സമയം ഇത്ര കൃത്യമായി അവര്‍ക്കെങ്ങനെ അറിയാമെന്നത് അന്നെന്നെ വല്ലാതെ അതിശയിപ്പിച്ചിരുന്നു.....തിരിച്ചുള്ള യാത്രയില്‍ അവിടുന്ന് കിട്ടിയ സമ്മാനങ്ങള്‍ കൂട്ടുകാരെ കാണിക്കണം എന്നുള്ളതിനേക്കാള്‍ ഇനി എന്നാണ് അടുത്ത
യാത്ര എന്ന ചിന്ത മാത്രമായിരിക്കും മനസില്‍ ...

ഇന്ന്... ഈ മരുഭൂമിയിലെ മരവിച്ച ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി അന്നത്തെ പോലെയൊന്നു തുള്ളിച്ചാടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ് വല്ലാതെ ആശിച്ചു പോകുന്നു.....