Tuesday, June 22, 2010

" മാടപ്രാവും അന്ജയ്യയും..."

വെള്ളിയാഴചത്തെ ഉച്ചയൂണും കഴിഞ്ഞു അവധി ദിവസം ഉറങ്ങി തീര്‍ത്തതിന്റെ ക്ഷീണവും പേറി വൈകുന്നേരത്തെ ചായയും കുടിച്ചു നാട്ടിലെ കാര്യങ്ങളും ആലോചിച്ചു ഞാന്‍ ഇങ്ങനെ വെളിയില്‍ കാറ്റുകൊള്ളാന്‍ ഇരിക്കുമ്പോള്‍ ഒരു പ്രാവ് ഞൊണ്ടി ഞൊണ്ടി നടന്നു വരുന്നു

അത് കണ്ടപ്പോള്‍ പാവം തോന്നിയെങ്കിലും കുഴിമാടിയനായ ഞാന്‍ എഴുന്നേല്‍ക്കാനുള്ള ഭാവമില്ലെന്നു കണ്ട പ്രാവ് മെഡിക്കല്‍ സ്റ്റോറില്‍ പോയേക്കാം... ഇവനോട് കെഞ്ചിയിട്ട് കാര്യമില്ല എന്ന് തീരുമാനിച്ചു കാണും ...ആശുപത്രിയില്‍ പോയാല്‍ മിസ്റി ഡോക്ടര്‍ ഒടിഞ്ഞ കാലിനു പകരം ചെവിയിലെ ചുണങ്ങിനു ഓപ്പറേഷന്‍ ചെയ്തേക്കുമെന്ന് പ്രാവിന് പോലും പേടിയുണ്ട് ...

എടാ കൂവേ.... നീ എന്നെ ഇങ്ങോട്ടൊന്നു നോക്കെടാ ....കുറച്ചു മരുന്നെടുതോണ്ട് വാടാ എന്നൊക്കെ വിളിച്ചുകൂവിക്കൊണ്ട് പ്രാവ് എന്നെത്തന്നെ നോക്കി നില്പായി...ആ... എന്നാപ്പിനെ ഒന്ന് സഹായിച്ചുകളയാമെന്നു കരുതി എഴുന്നേറ്റപ്പോള്‍ അതാ വരുന്നു അന്ജയ്യ...പ്രാവിനെ പതുക്കെ കയ്യിലോട്ടെടുത്തു ഒടിഞ്ഞ കാലൊക്കെ ഒന്ന് പിടിച്ചു നോക്കി...ഉം.... സാരമില്ലെടാ "ഇപ്പൊ ശെരിയാക്കി തരാം" എന്ന ഭാവത്തില്‍ മര്‍മ്മ വിദക്തനെ പോലെ അതിന്റെ കാലു പിടിച്ചു തിരിച്ചും മറിച്ചും നോക്കി .... "കാലമാടാ എന്റെ കാലു" എന്ന് പ്രാവ് നിലവിളിച്ചു....

ഞാന്‍ അവിടെ തന്നെ ഇരുന്നു...അന്ജയ്യ ...പാവം മനുഷ്യന്‍...ശ്രീലങ്കക്കാരോട് എനിക്ക് ബഹുമാനം തോന്നി...ആ പ്രാവിനോട് ഞാന്‍ കാണിക്കാത്ത സ്നേഹം അങ്ങേരു കാണിച്ചല്ലോ നന്നായി...കട്ടന്‍ ചായയും ബീഡിയുമായി ജീവിതം കഴിച്ചു നീക്കുന്ന അന്ജയ്യ ഗള്‍ഫില്‍ വന്നിട്ട് "സില്‍വര്‍ ജൂബിലി" കഴിഞ്ഞിരിക്കുന്നു...ഒരു കെട്ടു ബീഡിയും കട്ടന്‍ ചായയും കിട്ടിയാല്‍ അന്ജയ്യയ്ക്ക് കുശാല്‍ എന്ത് ജോലിയും ചെയ്തോളും... അന്ജ്ജയ്യയ്ക്ക് വയസു കുറെയുണ്ടെങ്കിലും ഒരു മുടി പോലും നരച്ചിട്ടില്ല...നല്ല ആരോഗ്യം...ശ്രീലങ്കക്കരനല്ലേ "പുലി" വല്ലതും ആയിരിക്കും ....

മുകളിലത്തെ നിലയിന്നു കൂട്ടുകാരന്റെ ഉറക്കെയുള്ള വിളി.."ഷാഫിക്കാ"...
"എന്തോ"?? ഇരുന്നിടത്തുന്നു ഞാന്‍ ചാടി എഴുന്നേറ്റു അങ്ങോട്ട്‌ പോയി...വേറെ ഒന്നുമല്ല
സംഭവം...രാത്രിയത്തെ ചപ്പാത്തിയുടെ കൂടെ കഴിക്കാനുള്ള കറിക്ക് ഉള്ളിയരിയാന്‍ വിളിച്ചതാണ്...

പാചക കസര്‍ത്ത് കഴിഞ്ഞു കയ്യും കാലും കഴുകി തൊട്ടടുത്ത കടയില്‍ പോയി ഒരുറിയാലിന്റെ ഐസ് ക്രീം കഴിക്കാം എന്ന് കരുതി കൂടുകാരുമായി വന്നപ്പോള്‍ താഴത്തെ നിലയില്‍ നല്ല മണം...ഇതിനു മുന്‍പ് ഞാന്‍ ആസ്വദിച്ചിട്ടില്ല ഈ മണം ...ആരോ ചിക്കന്‍ ഫ്രൈ ചെയ്യുന്നു...."അജിത്തായിരിക്കും" ഒന്ന് കേറി നോക്കിയേക്കാം ഒരു പീസ് കിട്ടിയാലോ ...അവിടെ ചെന്നപ്പോ കിച്ചന്‍ അടഞ്ഞു കിടക്കുന്നു ..പിന്നെ ആര് ? നോക്കിയപ്പോ നമ്മുടെ അന്ജയ്യ കിച്ചണില്‍ ...ചുണ്ടത്ത് ഒരു ബീഡിയുമായി പരിചയ സമ്പന്നനായ കുക്കിനെ പോലെ ഫ്രയിംഗ് പാനിലെ ഇറച്ചി തിരിച്ചിട്ടും മറിച്ചിട്ടും വേവിക്കുന്നു...ഞാന്‍ അടുത്ത് പോയി നോക്കി....നല്ല മണം...

പുറത്തു കളയാനായി മാറ്റി വെച്ചിരിക്കുന്ന വെയ്സ്റ്റിന്റെ കൂട്ടത്തില്‍ ഞാന്‍ കണ്ടു
"ആ ഒടിഞ്ഞ കാലുകള്‍"‍....ഈശ്വരാ ആ മുടന്തന്‍ മാടപ്രാവ് !!!

കാലമാടാ അന്ജയ്യാ!!! മനസില്‍ പറഞ്ഞു പോയി...

***ശുഭം***

7 comments:

  1. എഴുത് നന്നായി.
    നമുക്കിവിടെ സാധാരണയായി കാണാന്‍ കഴിയുന്ന ഒരു പക്ഷി.
    പണ്ട് പ്രാവ് പിടിക്കാന്‍ സ്ഥിരമായി ഞങ്ങളുടെ ഗ്രാമത്തില്‍ വരാറുള്ള അണ്ണാച്ചിയെ ഓര്‍ത്തുപോയി.
    വലിയ വല വിരിച്ചു, കണ്ണ് പൊട്ടിച്ച ഒരു പ്രാവിനെ അതില്‍ വെച്ച് അയാള്‍ കാത്തിരിക്കും.
    അന്നയാളുടെ കണ്ണ് കുത്തിപോട്ടിക്കാന്‍ ഞങ്ങള്‍ക്ക് തോന്നിയിരുന്നു.
    കഴിഞ്ഞ മാസം ഇവിടെയും [അബുദാബി] അതുപോലെ ഒരു സംഭവം.
    പിടുത്തക്കാരന്‍ മാറി എന്ന് മാത്രം. മുനിസിപാലിടിയുടെ വകയാണ് പിടുത്തം.
    സിറ്റി യിലെ കെട്ടിടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത് താഴെയുള്ള കടകളുടെ ബോര്‍ഡുകളും, നിരത്തും,
    വാഹനങ്ങളും വൃത്തികേടാക്കുന്നു എന്നതാണ് കുറ്റം.
    അടുത്തു കണ്ട ഒരു പകിസ്ഥാനിയോടു ഇവറ്റകളെ എന്തും ചെയ്യും എന്ന് ചോദിച്ചപ്പോള്‍ വിദൂര സ്ഥലത്തോ,
    വനമേഖലയിലോ കൊണ്ട് വിടും എന്നയാള്‍ പറഞ്ഞു.
    എന്തായാലും അബുദാബിയിലും പ്രാവ് പിടുത്തം കാണാറായി എന്ന ഒരു ഗുണം ഉണ്ടായി!
    Best Wishes!

    ReplyDelete
  2. നന്ദി റഷീദ്‌ കോട്ടപ്പാടം വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ....

    ReplyDelete
  3. നല്ല പ്രാവ്…….
    നല്ല വരികൾ……

    ReplyDelete
  4. അഹ..നല്ല ഒരു പോസ്റ്റ്‌ ...എന്‍റെ കൂട്ടത്തിലെ കമെന്റില്‍ നിന്നാണ് ഇങ്ങോട്ട്എത്തിയത് .എന്‍റെ കഥ മുമ്പ് കൂട്ടത്തില്‍ വായിച്ചു എന്നാണോ ഉദ്ദേശിച്ചത്? എനിക്ക് അത് മനസ്സിലായില്ല..

    ReplyDelete
  5. നന്നായി .ഇഷ്ട്ടപെട്ടു

    ReplyDelete
  6. വളരെ നല്ല എഴുത്
    നല്ല മനസില്‍ വരുന്ന നല്ല വരികള്‍