( "കൂടെയുണ്ടായിരുന്ന ഒരു കൂട്ടുകാരന്‍ മൂന്നു മാസത്തെ അവധിക്കു നാട്ടിലേയ്ക്ക് പോയപ്പോള്‍ ടിക്കെറ്റും വിസയുമില്ലാതെ ഞാനും ഒന്ന് കുട്ടിക്കാലതെയ്ക്ക് പോയി വന്നു..." )
സ്കൂള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു യാത്രയാണ്...മേയാന്‍ പോയ കുഞ്ഞാടുകള്‍ കൂട്ടിലേയ്ക്ക് തിരിച്ചെത്തുന്ന പോലെ കുടുംബാക്കരെല്ലാം കുടുംബ വീട്ടില്‍ ഒത്തുകൂടും...
ബസില്‍ നിന്നും ഇറങ്ങിയാലുടന്‍ അഴിച്ചു വിട്ട ജെല്ലിക്കെട്ട് കാളയെ പോലെ കുതിക്കാനൊരു വെമ്പലാണ്...ബസ് സ്ടോപ്പിലെ കടയില്‍ നിന്നും അമ്മൂമയ്ക്കുള്ള ബിസ്കറ്റും, ചുവന്ന പഴവും, ചിപ്സും, സൂചി ഗോതമ്പും മറ്റും വാങ്ങുന്നത് വരെ അടങ്ങി നില്‍ക്കും അത് കഴിഞ്ഞാല്‍ പിന്നെ ഒരു ഓട്ടമാണ്....
റോഡില്‍ നിന്ന് നോക്കിയാലെ കുടുംബ വീടു കാണാം... വേലിക്കെട്ടും, ഉയരം കൂടിയ മതിലുകളും ഒന്നുമില്ല അവിടെ... ഇക്കരെ നിന്നും തോണിക്കാരനെ വിളിക്കുന്ന പോലെ ഉറക്കെ കൂവിക്കൊണ്ട് ഒരു ഓട്ടമാണ്...കൂ......കൂയ് .. അളിയാ....കൂ ...അവിടുന്ന് തിരിച്ചു കൂവല്‍ കിട്ടിയാല്‍ പിന്നെ കൂവലും ബഹളവും കൂടും...... ഓടി ചെന്ന് ചെരുപ്പ് ഊരിയെറിഞ്ഞു തുണി മാറ്റി ഉടുക്കുന്നത് വരെ "കാലില്‍ മുള്ള് കൊണ്ട പോലെ നിന്ന് തുള്ളും അത്രയ്ക്കുണ്ടാവും സന്തോഷം" ജീവിതത്തില്‍ ഇന്ന് വരെ ഒരു സന്തോഷത്തിനും എന്നെ അത് പോലെ ഒന്ന് തുള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല...
പിന്നീട് ഇറങ്ങുകയായി വാനരപ്പട... പറമ്പിലെ മാങ്ങ മൊത്തം തീര്‍ത്തിട്ട് അടുത്ത പറമ്പിലെ മാങ്ങയ്ക്ക് വേണ്ടി.....അതും കഴിഞ്ഞു തോട്ടുവക്കത്ത് പോയിരുന്നു വെള്ളം തേവി മീന്‍ പിടിക്കുന്നത് കാണാന്‍ ...വയലായ കറങ്ങി നടന്നു മരങ്ങളും കാവും കുളവും കണ്ടു മനസും ശരീരവും കുളിര്‍ന്നു കൂട്ടിനു കുറെ അളിയന്മാരും പുളിയന്മാരുമായി ഒരു ജാഥ പോലെ കുറെ ഊര് ചുറ്റും..."എപ്പോ വന്നു മോനെ ?എല്ലാവര്ക്കും സുഗമാണോ?" എന്നുള്ള ചോദ്യങ്ങള്‍ക്ക് "അതേ... അതേ"...എന്ന മറുപടി എല്ലാവരും കൂടെ ഒരുമിച്ചു പറയും...
പ്രകൃതിയുടെ യഥാര്‍ത്ഥ സൌന്ദര്യം ആവോളം ആസ്വദിക്കുകയും, വഴിവക്കിലെ മാങ്ങ എറിഞ്ഞു വീഴ്ത്തുമ്പോള്‍ കേള്‍ക്കുന്ന ചീത്ത വിളിക്ക് പകരം കൂക്കി കൊണ്ട് ഓടും, തോട്ടിലെ മാനത്തു കണ്ണിയോടും, പാടത്തെ ചെക്കന്മാരുടെ കുരുക്കില്‍ വീണു കിടക്കുന്ന തതമ്മയോടും, വാലാട്ടിയോടുന്ന അണ്ണാരക്കണ്ണനോടും, കയ്യിലിരിക്കുന്ന ആമ്പല്‍ പൂക്കള്‍ തോട്ടില്‍ ഒഴുക്കി വിട്ടും തോട്ടിലിറങ്ങി കാലിലെ ചെളി കഴുകി പേടിച്ചു പേടിച്ചു വീട്ടിലേയ്ക്ക് ചെല്ലും...
കൂട്ടത്തില്‍ ഒരുത്തന്‍ എങ്ങനെയെങ്കിലും അകത്തു വീട്ടില്‍ കേറി ജന്നലില്‍ കൂടെ മറ്റുള്ളവന്മാര്‍ക്ക് ഉടുപ്പും നിക്കറും എറിഞ്ഞു തരും...കയ്യും കാലും കഴുകി കുട്ടപ്പന്മാരായി നേരെ അകത്തേയ്ക്ക്..... എവിടെയായിരുന്നെടാ നീയെല്ലാം? എന്ന ചോദ്യത്തിന് ഞങ്ങള്
മാമന്‍റെ വയലില്‍ ഉണ്ടായിരുന്നു അവിടെ കൊയ്ത്തു നടക്കുന്നത് കാണുവായിരുന്നുഎന്ന് പറയും....
പിന്നങ്ങോട്ട് കളികളുടെ ദിവസമാണ്... ഫുട്ബോള്‍ കളി എന്താന്ന് എന്നറിയാത്ത പെണ്‍കുട്ടികളും ഉണ്ട് കൂടെ കളിയ്ക്കാന്‍ , ജയിക്കുന്ന ടീമിന് സമ്മാനവുമുണ്ട്... ചുമ്മാ
അളിച്ചാ പുളിച്ചാ സമ്മാനം ഒന്നുമല്ല .....ഒന്നൊന്നര സമ്മാനമാണ് ...എന്താന്നല്ലേ ഒരു പാക്കറ്റ് വലിയ കപ്പലണ്ടി മുട്ടായി !!!..... കൂട്ടത്തില്‍ കൊള്ളാവുന്ന പെണ്ണിന്റെ മുന്നില്‍ ആളാവാന്‍ വേണ്ടി തകര്‍ത്തു കളിച്ചേ മതിയാവൂ....ഗോളടിച്ചു കഴിഞ്ഞാല്‍ പിന്നെ കുത്തി മറിച്ചിലും ബഹളവും കൂവലും ... ഗോളിയുടെ കണ്ണിലും മൂക്കിലും എപ്പോഴും മണ്ണ് കേറും എന്നുള്ളത് സത്യമായാത് കൊണ്ട് എന്നെ ആ പണിക്കു കിട്ടില്ല ...കളിസ്ഥലം ഉഴുതു മറിച്ചത് കണ്ടാല്‍ തോന്നും പത്തു പേരെ നിര്‍ത്തി കിളപ്പിച്ചതാണെന്നു ...സമ്മാനമായി കിട്ടുന്ന കപ്പലണ്ടി മുട്ടായിയില്‍ തോല്‍ക്കുന്ന ടീമിനും ഒരു പങ്കുണ്ട് ... പക്ഷെ ജയിച്ചവന്റെ കയ്യിന്നു
തോറ്റവന്‍ മുട്ടായി വാങ്ങി കഴിക്കുമ്പോള്‍ അതില്‍ ഒരു രുചിക്കുറവും അനുഭവപ്പെടാറില്ലായിരുന്നു....
തിരിച്ചു പോകും നേരം ബാര്‍ട്ടര്‍ സമ്പ്രദായം പോലെ അങ്ങോട്ട് കൊണ്ട് ചെന്ന സൂചി ഗോതമ്പിനും, ചുവന്ന പഴത്തിനുമൊക്കെ പകരമായി കുറെ ചക്കയും മാങ്ങയും തേങ്ങയും പേരയ്ക്കയും പിന്നെ കുറെ ചെടികളും, ചീര വിത്തുകളും, സൂര്യകാന്തി വിത്തുകളും കൂട്ടിനുണ്ടാവും...എല്ലാം പൊതിഞ്ഞു കെട്ടി തിരിച്ചു പോകുമ്പോള്‍ ആളൊഴിഞ്ഞ ആ വീടിനെ എന്തിനോടു ഉപമിക്കാം എന്നറിയില്ല....ബസ് സ്റ്റോപ്പ് വരെ എല്ലാവരും ഉണ്ടാവും യാത്രയയക്കാന്‍....അതിലെ പോകുന്ന ബസ്സുകളുടെ സമയം ഇത്ര കൃത്യമായി അവര്‍ക്കെങ്ങനെ അറിയാമെന്നത് അന്നെന്നെ വല്ലാതെ അതിശയിപ്പിച്ചിരുന്നു.....തിരിച്ചുള്ള യാത്രയില്‍ അവിടുന്ന് കിട്ടിയ സമ്മാനങ്ങള്‍ കൂട്ടുകാരെ കാണിക്കണം എന്നുള്ളതിനേക്കാള്‍ ഇനി എന്നാണ് അടുത്ത
യാത്ര എന്ന ചിന്ത മാത്രമായിരിക്കും മനസില്‍ ...
ഇന്ന്... ഈ മരുഭൂമിയിലെ മരവിച്ച ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി അന്നത്തെ പോലെയൊന്നു തുള്ളിച്ചാടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ് വല്ലാതെ ആശിച്ചു പോകുന്നു.....
ചില ഓര്‍മ്മക്കുറിപ്പുകള്‍ ,കുഞ്ഞു കഥകള്‍, സ്വപ്നങ്ങള്‍, നഷ്ട്ടങ്ങള്‍ അക്ഷരങ്ങളിലൂടെ വരച്ചു കാട്ടാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു. "ജീവിതത്തില്‍ ക്ഷമ വളരെ അത്യാവശ്യമാണ് അത് കൊണ്ട് ദയവായി തല്ലരുത്".
Subscribe to:
Post Comments (Atom)
Thursday, June 17, 2010
"ടിക്കെറ്റും വിസയുമില്ലാതെ ഒന്ന് നാട്ടിലേക്ക്"..

:)
ReplyDeleteThanks for your :) അരുണ്‍ കായംകുളം...
ReplyDeleteകൊള്ളാം വീണ്ടും എഴുതുക
ReplyDeleteThanks for your comment Jikku...
ReplyDelete