Sunday, December 11, 2011

ജിന്നും ഞാനും അമ്പലക്കുളവും

ചൊവ്വാഴ്ച ദിവസങ്ങളിലാണത്രേ ജിന്നുകളും, മാടനും മറുതയും, തലവെട്ടിയുമൊക്കെ പനകളിലും കുളങ്ങളിലുമൊക്കെ നിന്ന് സ്വതന്ത്രരായി അലഞ്ഞു തിരിഞ്ഞു നടന്ന് മനുഷ്യരുടെ ശരീരങ്ങളിലേയ്ക്ക്‌ കുടിയേറുന്നതും, ആട്, കോഴി,പശു തുടങ്ങിയവയെ ഒക്കെ അടിച്ചു വീഴ്ത്തി ചോര കുടിയ്ക്കുകയോ കൊല്ലുകയോ ചെയ്യുന്നതും.

അന്നും ഒരു ചൊവ്വാഴ്ച ദിവസമായിരുന്നു. സ്കൂളിലെ കസര്‍ത്ത് കഴിഞ്ഞു വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ്സിലെ ചോദ്യം ചോദിക്കല്‍ മഹാ മഹവേളയില്‍ വയറിനകത്തെ
വിശപ്പിന്‍റെ വിളിയെ ഞാന്‍ പാട് പെട്ട് അടക്കി നിര്‍ത്തുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, വീട്ടില്‍ ഉമ്മുമ്മയെ കാണാന്‍ വന്ന ബന്ധുക്കള്‍ കൊണ്ട് വെച്ച ബല്യ പൊതിക്കെട്ട് തന്നെ. മേശ മേല്‍ വെച്ചിരുന്നത് കാരണം ഒന്നും എടുക്കാന്‍ പറ്റിയില്ല ഇനി തിരികെ വീട്ടില്‍ പോയിട്ട് വേണം അതൊക്കെ അടിച്ചു മാറ്റാന്‍. അല്ലെങ്കില്‍ അതൊക്കെ
ഉമ്മ
പല വിധ ടിന്നുകളില്‍ പൂഴ്ത്തി വെച്ച് കളയും. പിന്നെ കുറച്ചു കുറച്ചു മാത്രമേ തരികയുള്ളൂ.

മനസ് നിറയെ മധുവേറും ജിലേബിയും സ്വപ്നം കണ്ടിരുന്നതിനാലാണ് സാറ് ചോദ്യം ചോദിച്ചപ്പോള്‍ കേള്‍ക്കാഞ്ഞത്. " സാറേ ചോദ്യം കേട്ടില്ല " എന്ന് പറഞ്ഞു തീര്‍ന്നതും പട പാടാ രണ്ടെണ്ണം ചന്തിക്ക് വീണു. ചൂരലിന്‍റെ അടിയേറ്റ് മനസിലെ ജിലേബി തവിട് പൊടിയായി പൊടിഞ്ഞു. അപ്പോള്‍ പെണ്‍കുട്ടികളുടെ സൈഡ് ബെഞ്ചില്‍ ഞാന്‍ കണ്ടു എന്‍റെ ഉമ്മയ്ക്ക് എന്നെ ഒറ്റു കൊടുക്കാന്‍ പോകുന്ന രണ്ട് ഉണ്ടക്കണ്ണുകള്‍. അതെ മാമീടെ മോള്‍ ഷാജി, സാറിന്‍റെ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം പറയുന്നവള്‍ , പെണ്‍ കുട്ടികളുടെ ലീഡര്‍, നോട്ട് പറഞ്ഞു തരുന്ന സുന്ദരി, നീളന്‍ മുടിയുട ഉടമ, ചോക്ക് കൊണ്ട് ബോര്‍ഡില്‍ പൂക്കളം തീര്‍ക്കുന്നവള്‍.

എന്നാല്‍ എനിയ്ക്കവള്‍ ഒറ്റുകാരിയായിരുന്നു ജിലേബിയ്ക്കും, ചിപ്സിനും, ഏത്തയ്ക്ക പൊരിച്ചതിനും സ്വന്തം മുറച്ചേറുക്കനെ ഒറ്റുകൊടുക്കുന്നവള്‍. കൊന്ത്രപ്പല്ലി, ഇത്ര നാളായിട്ടും തോട് മുറിച്ചു കടക്കാന്‍ വേണ്ടി പാലത്തില്‍ കൂടി മാത്രം പോകുന്നവള്‍, കണ്ണി മാങ്ങയോ, പുളിയോ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ലജ്ജയില്ലാതെ കൈ നീട്ടുന്ന കൊതിച്ചിപ്പാറു, വയറി....

ഞാനൊന്ന് സൈനൂന്‍റെ തട്ടത്തില്‍ പിടിച്ചു വലിച്ചാലോ, സജീറിനെ ഇടം കാലിട്ട് വീഴ്ത്തിയാലോ, റജുലയെ ചോക്ക് കൊണ്ട് എറിഞ്ഞാലോ അവള്‍ക്കെന്താണ്, എന്തിനാണിവള്‍ അവള്‍ ഇതൊക്കെ എന്‍റെ ഉമ്മാടെ ചെവിയില്‍ കുശുകുശുക്കുന്നത്.

അങ്ങനെ അന്നും അതുണ്ടായി എനിയ്ക്ക് അടി കിട്ടിയ കാര്യം അവള്‍ ഉമ്മാടെ ചെവിയില്‍ മന്ത്രിച്ചു. ഇടവപ്പാതിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴ പോലെ ഉമ്മാടെ വക ശകാര വര്‍ഷം തുടങ്ങി, തെങ്ങിന്‍ ചോട്ടില്‍ കിടന്ന വെള്ളയ്ക്ക വെറുതെ എടുത്തു ദേഷ്യത്തിന് ഒന്ന് എറിഞ്ഞതാണ് . വലിയ ഒരു ശബ്ദത്തോട് കൂടി മുന്‍ വശത്തെ വരാന്തയിലെ ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. എവിടെ നിന്നോ ഒരു സ്റ്റീല്‍ പാത്രം എന്‍റെ മുതുകത്തു വന്നു വീണു എവിടെ നിന്ന് എന്ന് നോക്കുമ്പോഴേയ്ക്കും അടുത്തത് വീണിരുന്നു തൊട്ടു പുറകെ ഒരു ചെരുപ്പും. ഓടുന്നതിന് മുന്നേ ഉമ്മാടെ പിടി കോളറില്‍ വീണു പിന്നെ ഒരു പൂരമായിരുന്നു.

അടി കൊണ്ട് നിന്ന ഞാന്‍ കുതറി ഓടാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടിച്ചു കെട്ടാന്‍ അവള്‍ ഷാള്‍ ഊരി കൊടുത്തു സഹായിക്കാന്‍ വന്നിരിക്കുന്നു വന്ജകി.
രണ്ട് കയ്യും കൂട്ടിക്കെട്ടി കാലിലും ഒരു കെട്ടിട്ടു ജനാലിന്‍റെ കമ്പിയില്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നു, അവള് വന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു, പോടീ തെണ്ടീ..നാറീ...പോടീ ഡീ ഡീ .... എന്‍റെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു.

" അല്ലാഹ് ചെക്കന് ജിന്ന് കൂടിയതാ" ഉമ്മാടെ വക കമെന്‍റ് .കയ്യില്‍ വിറകു കഷണുമായി വിറച്ചു വിറച്ചു നില്‍ക്കയാണ്‌ ഉമ്മ. വീണ്ടും ഞാന്‍ പോടീ വിളി തുടര്‍ന്നു എന്ത് പറഞ്ഞാലും പോടീ പോടീ പോടീ വിളിയുടെ സൌണ്ട് കൂടി വന്നു , വളരെ പെട്ടെന്ന് തന്നെ ഞാന്‍ കയ്യിലേയും കാലിലെയും കെട്ടഴിച്ചു. റബ്ബേ ഇത് ജിന്ന് തന്നെ അല്ലെങ്കില്‍ ഇങ്ങനെ കെട്ടഴിക്കുമോ?? ഉമ്മ ഉറപ്പിച്ചു ചെക്കന് ജിന്നാണ് !!!

നിന്ന നിപ്പില്‍ പിന്നെ ഒരു ഓട്ടമായിരുന്നു. പോകുന്ന പോക്കിന് ഗെയ്റ്റില്‍ ഒരു ചവിട്ടും കൊടുത്തു. ഗെയ്റ്റ് ചെന്ന് ചെടിച്ചട്ടിയില്‍ അടിച്ചിട്ട് അതും പൊട്ടി.
ഇനി ഇവിടെ നിന്നാല്‍ എന്‍റെ ചന്തിയും പൊട്ടും എന്ന് ഒന്ന് കൂടെ ഉറപ്പായി. അമ്പലക്കുളം ആയിരുന്നു ലക്ഷ്യം.
ചാടിച്ചാവണം. മടുത്തു ഈ ലോകം, ഒറ്റു കൊടുക്കുന്ന മുറപ്പെണ്ണ്, തല്ലിക്കൊല്ലുന്ന ഉമ്മ, ഓടുന്ന വഴിയില്‍ ഓട്ടോ സ്ടാണ്ടിലെ ചേട്ടന്മാരൊക്കെ നോക്കുന്നുണ്ട്, പെട്ടിക്കടയിലെ പൂച്ചക്കണ്ണന്‍ ഉപ്പുപ്പയും കണ്ടു, ഒന്നും നോക്കിയില്ല ഓട്ടം തന്നെ ഓട്ടം. പച്ച നിറമുള്ള കുളത്തിന് അടുത്തെത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍. പെട്ടെന്ന് മനസ്സില്‍ ഒരു ചിന്ത, ഞാന്‍ എന്തിനു ചാടി ചാവണം അവളെയല്ലേ കുളത്തില്‍ ഇടേണ്ടത് ?

ചിന്തിച്ചു നില്‍ക്കുന്ന സമയത്ത് പരിചയമുള്ള ആരോ രണ്ട് പേര്‍ അടുത്തേയ്ക്ക് വരുന്നു, മൂത്തുമ്മയും മൂത്താപ്പയും ആണ് , പിന്നെ ഞാന്‍ നിലം തൊടാതെ ആണ് അവിടെ നിന്നും പോയത്, കാരണം രണ്ട് കയ്യിലുമായി അവര്‍ എന്നെ തൂക്കി എടുത്തു കഴിഞ്ഞിരുന്നു.

മൂത്തുമ്മയുടെ മുടിയില്‍ തിരുകി വെച്ചിരുന്ന ചീര്‍പ്പ് ഞാന്‍ പറിച്ചെടുത്തു, കൈ കാലിട്ടടിച്ച്‌ നോക്കി ഒരു രക്ഷയുമില്ല. വീണ്ടും എല്ലാവരുടെയും മുന്നില്‍ ഞാന്‍ "ജിന്നായി " നിന്നു . അപ്പോഴും പോടീ വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. വാപ്പ വന്നതിനു ശേഷം ജിലേബിയും ചുവന്ന പഴവും ബിസ്ക്കറ്റും തന്നു.എന്നെ സമാദാനിപ്പിച്ചു.

പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉമ്മാടെ വക ഒരു കറുത്ത ചരട് എന്‍റെ കൈ തണ്ടയില്‍.രാവിലെ ചായയില്‍ ഹോര്‍ലിക്ക്സ് .
പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പിടി കപ്പലണ്ടി എനിക്ക് നീട്ടിയിട്ട്‌ മുറപ്പെണ്ണ് " ഇന്നാ ഇത് നീ എടുത്തോ".
വൈകുന്നേരം ചായയും കുടിച്ചു അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്ന എന്നെ നോക്കി ഉമ്മ " അവന്‍റെ ജിന്നൊക്കെ പോയി ഇപ്പൊ നല്ല കുട്ടിയാ ".

അടുത്ത ജിലേബി മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ ഉമ്മാനോട് അല്‍പ്പം ഒട്ടി നിന്നു. പ്രതീക്ഷിച്ച പോലെ ഒന്നിന് പകരം രണ്ട് ജിലേബി കയ്യിലേയ്ക്കു വെച്ച് തന്നു.
അങ്ങനെ ജിന്നിന് സ്തുതി പറഞ്ഞു കൊണ്ട് ഞാന്‍ ജിലേബി വായിലേയ്ക്കിട്ടു ചവച്ചരച്ചു തിന്നു.
 
10 comments:

 1. ഹിഹി.. ജിന്നിനെ കൊണ്ടിങ്ങിനേയും പൊടിക്കൈകളുണ്ടല്ലേ... നര്‍മ്മം സൂപ്പര്‍..

  ReplyDelete
 2. നല്ല രസമുള്ള വായന ആശംസകള്‍...

  ReplyDelete
 3. ഹൊ ജിന്നായാലും ജിലേബി തിന്നാലോ :)
  നല്ല വിവരണം
  ഒരു മടുപ്പില്ലാതെ വായിച്ചു

  ReplyDelete
 4. ഹിഹി കുട്ടിത്തത്തിന്റെ ഓരോ കുസൃതിത്തരങ്ങളെ..എന്നാലും ഇങ്ങനേം ഉണ്ടാവുമോ വന്ജകിയായ മുറപ്പെന്നു അല്ലെ?.."ഞാനൊന്ന് സൈനൂന്‍റെ തട്ടത്തില്‍ പിടിച്ചു വലിച്ചാലോ, സജീറിനെ ഇടം കാലിട്ട് വീഴ്ത്തിയാലോ, റജുലയെ ചോക്ക് കൊണ്ട് എറിഞ്ഞാലോ അവള്‍ക്കെന്താണ്, എന്തിനാണിവള്‍ അവള്‍ ഇതൊക്കെ എന്‍റെ ഉമ്മാടെ ചെവിയില്‍ കുശുകുശുക്കുന്നത്." ല്ലേ..

  ReplyDelete
 5. നല്ല ശൈലി ....ചിരിച്ചു ഞാന്‍ ഒത്തിരി ...ഇങ്ങിനെ ചിരിപ്പിക്കാനും ഒരു കഴിവ് വേണം ....

  നന്ദി എന്നെ ഇങ്ങനെ ചിരിപ്പിച്ചതിന് ...

  ഇനിയും എഴുതുക ഇതുപോലെ തന്നെ ...

  ReplyDelete
 6. കൂട്ടിയാലും കിഴിച്ചാലും ലാഭം താങ്കള്‍ക്ക് തന്നെ.. നഷ്ടം ജിന്നിനും. ചീത്തപ്പേരായില്ലേ...

  കൊള്ളാം... നല്ല ശ്രമം.. ഇനിയും തുടരൂ... ആശംസകള്‍

  (സമാദാനം എന്നത് സമാധാനം എന്ന് തിരുത്തുക)

  ReplyDelete
 7. ജിന്നിന് ജിലേബി കൊടുത്താല്‍ ബാധ ഒഴിയും അല്ലെ ?

  ReplyDelete
 8. രസകരമായി എഴുതി,
  അതിലും രസകരമായിവായിച്ചു,
  നന്നായിട്ടുണ്ട്, ട്ടോ.

  ReplyDelete
 9. നന്നായിട്ടുണ്ട് ...വളരെ രസമായി എഴുതി...

  ReplyDelete
 10. നല്ല വായന സമ്മാനിച്ചു...
  ചിരിച്ചു മനസ്സറിഞ്ഞു ചിരിച്ചു...ചാപീക്കാ..:)

  ഹനീഫ് ചെറുതാഴം.