Saturday, January 7, 2012

ലവ് ജിഹാദി

ലക്ഷ്മിക്കുട്ടിയ്ക്ക്.
അന്നേ ഞാന്‍ പറഞ്ഞതല്ലേ നിന്നോട് ഈ ലവ് ജിഹാദ് സത്യമല്ലെന്ന്. അന്ന് നീയത് വിശ്വസിച്ചില്ല.
അത് കേള്‍ക്കാതെ നീയാ പല്ലന്‍ പാക്കരന്‍റെ കയ്യിന്നു ഹിന്ദി നോട്ട് ബുക്ക് വാങ്ങിയതും, അവന്‍ നിനക്ക് നാരങ്ങ്യാ മുട്ടായി തന്നതും, മഷി തീര്‍ന്ന പെയക്ക്‌ റീഫില്ലറ് തന്നതും, ഉത്സവത്തിന്‍റെ അന്ന് വള വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിച്ചതും ഒക്കെ ഞാന്‍ അറിഞ്ഞു.

ഉമ്മുക്കുലുസേ എന്ന് നിന്നെ വിളിച്ചത് സ്നേഹം കൂടിയത് കൊണ്ടാണെന്നും അല്ലാതെ ഞാന്‍ ഒരു ലവ് ജിഹാദിയല്ലെന്നും നിന്നോട് ഒരു നൂറായിരം വട്ടം ആണയിട്ടു പറഞ്ഞിട്ടും നീ കേട്ടില്ല. എന്‍റെ പെങ്ങളുടെ കുഞ്ഞുവാവയുടെ പേരാണ് ഉമ്മുക്കുലുസെന്നും ആ വാവയുടെ ചിരിയാണ് നിനക്കുന്നും എത്രയോ തവണ ഞാന്‍ പറഞ്ഞതാണ് നീ കേട്ടമട്ടു പോലും കാണിക്കാതെ ഞാന്‍ ലവ് ജിഹാദിയെന്ന് മുദ്ര കുത്തി.

ആ കള്ളന്‍ പാക്കരന്‍ മൂന്നാമതും ഏഴില്‍ തോറ്റ വിവരമൊക്കെ ഞാന്‍ അറിഞ്ഞു. അവന്‍ നിനക്ക് തന്ന ലവ് ലെറ്റര്‍ എഴുതിയത് എന്‍റെ കൂട്ടുകാരന്‍ മഹേഷാണ്. അവന്‍ എന്നോട് പറഞ്ഞിരുന്നു.

നിനക്ക് ഓര്‍മ്മ കാണും നമ്മുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന സാറാമ്മയെ അവള്‍ക്കു ഞാന്‍ ദിവസവും മില്‍ക്കി ബാര്‍ കൊടുക്കുന്നുണ്ട്. അവള്‍ക്കു നന്നായി കവിത എഴുതാനും അറിയാം.

നിന്നെ പോലെയല്ല നല്ല ശബ്ദമാണ് അവള്‍ക്ക്. ഉമ്മുക്കുലുസു എന്ന് വിളിക്കുമ്പോള്‍ അവളുടെ ചിരി കാണാന്‍ നല്ല ചേലാണ്.

കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ മാത്രം തെറ്റല്ല എന്നെനിക്കറിയാം. പക്ഷെ വിശ്വാസം തെറ്റിച്ച നിന്നെ എനിയ്ക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറയുന്നു.

എന്ന്
സാറാമ്മയുടെ സ്വന്തം.... ( ജിഹാദി)
 
3 comments:

  1. പാവം ജിഹാദി ഒരു പാട് കാലം ഒളിച്ചിരുന്നു

    ReplyDelete
  2. നര്‍മ്മം നന്നായിട്ടുണ്ട്.
    ലവ് ജിഹാദ്‌ വെറും ഒരു മാധ്യമസൃഷ്ടിയായിരുന്നു എന്ന് ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ തന്നെ തുറന്നുസമ്മതിച്ചിരിക്കുന്നു.