ചില ഓര്‍മ്മക്കുറിപ്പുകള്‍ ,കുഞ്ഞു കഥകള്‍, സ്വപ്നങ്ങള്‍, നഷ്ട്ടങ്ങള്‍ അക്ഷരങ്ങളിലൂടെ വരച്ചു കാട്ടാന്‍ ശ്രമിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കുന്നു. "ജീവിതത്തില്‍ ക്ഷമ വളരെ അത്യാവശ്യമാണ് അത് കൊണ്ട് ദയവായി തല്ലരുത്".
Wednesday, October 12, 2011
Subscribe to:
Post Comments (Atom)
Wednesday, October 12, 2011
വിളക്ക് മരം
തണുത്ത കാറ്റുമായിരുട്ട്
ഭൂമിയിലെയ്ക്കിറങ്ങുമ്പോള്‍
നിനക്ക് വെളിച്ചമേകാനായ് നില്പ്പൂ
ഞാന്‍ മരവിച്ച മനസ്സുമായി.
പണ്ട് ഞാന്‍ കണ്ടു നിങ്ങള്തന്
കോര്‍ത്ത് പിടിച്ച കയ്യും
ചേര്‍ത്ത് പിടിച്ച കുടയും
നേര്‍ത്ത മൊഴികളും
ഇണക്കവും പിണക്കവും.
ഇന്ന്,തോളിലെ കുഞ്ഞും
കയ്യിലെ ബാഗും നിങ്ങളിലെന്തേ
അകലം സൃഷ്ട്ടിച്ചു.?
നനയിച്ച മഴയെ ശകാരിച്ചോരമമ
വാരിപ്പുതച്ചുണ്ണിയെ സാരിത്തുമ്പിനാല്‍.
ഇല്ലയെനിക്കാരുമങ്ങനെയൊരു
വാത്സല്യത്തിന് കുടപിടിക്കാന്‍.
നനയണം ഞാനേകനായ്.
മഴയും വെയിലുമിങ്ങനെ നിത്യേനെ.
അയലത്തെ മാവിലെ,പുതിയ കൂട്ടിലെ
കുഞ്ഞുകിളി ഇന്നോരമ്മയായി
ഭൂമിയ്ക്ക് വീണ്ടുമോരമ്മ.
എനിയ്ക്ക് സ്നേഹത്തിന്
മറ്റൊരു കാഴ്ച കൂടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment